മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ​ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യ: അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നു പോലീസ്
Thursday, March 28, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യു​വ ​ഡോ​. അ​ഭി​രാ​മി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നു പോ​ലീ​സ്. മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും ജീ​വി​തം മ​ടു​ത്ത​തു​കൊ​ണ്ടു പോ​കു​ന്നു​വെ​ന്നും എ​ഴു​തി​യ ആ​ത്മ​ഹ​ത്യ​ക്കു​റിപ്പ് പോ​ലീ​സ് താ​മ​സ​സ്ഥ​ല​ത്തുനി​‌ന്നു ക​ണ്ടെ​ത്തി.

എ​ന്നാ​ൽ, ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ ബ​ന്ധു​ക്ക​ളോ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. ബ​ന്ധു​ക്ക​ളോ​ട് സം​സാ​രി​ച്ചെ​ന്നും അ​വ​രാ​രും പ​രാ​തി​ക​ളോ സം​ശ​യ​ങ്ങ​ളോ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ജോ​ലി സ്ഥ​ല​ത്തും വീ​ട്ടി​ലും അ​ഭി​രാ​മി​ക്ക് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ള്ള​താ​യി അ​റി​വി​ല്ലെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള കാ​ര​ണം അ​റി​യ​ണ​മെ​ന്നും മ​റ്റ് പ​രാ​തി​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​ഭി​രാ​മി​യു​ടെ ബ​ന്ധു പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ഭി​രാ​മി അ​ച്ഛ​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. വൈ​കീ​ട്ട് കൊ​ല്ല​ത്തെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. നാ​ലു​മാ​സം മു​ൻ​പാ​യി​രു​ന്നു കൊ​ല്ലം രാ​മ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി ഡോ.​ പ്ര​തീ​ഷു​മാ​യു​ള്ള വി​വാ​ഹം.

സ​ഹ​പ്ര​വ​ർ​ത്ത​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഭി​രാ​മി ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മൃ​ത​ദേ​ഹം ഇന്നലെ വെ​ള്ള​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.