തിരുവനന്തപുരം: സ്മാർട്ട്സിറ്റി റോഡ് നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗരത്തിൽ 31വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആൽത്തറ ജംഗ്ഷൻ മുതൽ വിമൻസ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിലാണ് ക്രമീകരണം.
ആൽത്തറ ജംഗ്ഷനിൽനിന്നും എസ്എംസി വരേയും വഴുതക്കാട് ജംഗ്ഷൻ മുതൽ വിമൻസ് കോളജ് ജംഗ്ഷൻ വരേയുമുള്ള റോഡിൽ വാഹന ഗതാഗതം അനുവദിക്കില്ല.
വെള്ളയമ്പലം ഭാഗത്തുനിന്നും മേട്ടുക്കട, തൈക്കാട്, തമ്പാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം, മ്യൂസിയം, പബ്ലിക് ലൈബ്രറി, പഞ്ചാപുര, ബേക്കറി, ഫ്ലൈ ഓവർ, പനവിള, മോഡൽ സ്കൂള്‍ വഴി പോകണം.
വെള്ളയമ്പലം ഭാഗത്തു നിന്നും ജഗതി, ഇടപ്പഴിഞ്ഞി, എസ്എംസി, വഴുതക്കാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി വഴിയോ, വെള്ളയമ്പലം, മ്യൂസിയം, നന്ദാവനം, ബേക്കറി ജംഗ്ഷൻ വഴിയോ പോകണം.
തമ്പാനൂർ, ഫ്ലൈഓവർ ഭാഗത്തുനിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂർ, മോഡൽ സ്കൂള്‍, ബേക്കറി ഫ്ലൈ ഓവർ, പാളയം, മ്യൂസിയം വഴി പോകണം.
ഇടപ്പഴിഞ്ഞി, എസ്എംസി, വഴുതക്കാടു ഭാഗങ്ങളിൽനിന്നും ബേക്കറി ജംഗ്ഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടപ്പഴിഞ്ഞിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ജഗതി ഡിപിഐ, വിമൻസ് കോളജ് ജംഗ്ഷൻ വഴിയും പോകണം.
വഴുതക്കാട് ഭാഗത്തുനിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട്, ഡിപിഐ, വിമൻസ് കോളജ് ജംഗ്ഷൻ, കലാഭവൻമണി റോഡ്, പനവിള വഴിയും പോകണം.