ഇ​മ്മാ​നു​വ​ല്‍ കോ​ള​ജ് വാ​ര്‍​ഷി​കം ആഘോഷിച്ചു
Thursday, March 28, 2024 6:24 AM IST
വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ളജി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം പ്ലാനിം​ഗ് ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ ബി​നു ഫ്രാ​ന്‍​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ള​ജ് മാ​നേ​ജ​ര്‍ മോൺ. ജി. ​ക്രി​സ്തു​ദാ​സ് അധ്യക്ഷ​ത വ​ഹി​ച്ചു.​ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ ജെ.​ വി​ജ​യ​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.​

ഇ​മ്മാ​നു​വ​ല്‍ കോ​ളജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​നാ​രാ​യ​ണ​പി​ള്ള, പി​ടിഎ പ്ര​സി​ഡ​ന്‍റ് വി​ജു ദി​വാ​ക​ര​ന്‍, പ്രഫ. സ​ന​ല്‍​കു​മാ​ര്‍, പ്രഫ. വെ​ര്‍​ജി​ന്‍ വീ​ണ വി​ജ​യ്, കോള​ജ് യൂ​ണി​യ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​തു​ല്‍ അ​ലോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.​

കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ഷി​ലി​ന്‍ ഷൈ​ന്‍ സ്വാ​ഗ​ത​വും പ്രഫ.​സെ​ല്‍​വി​ന്‍ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു.