പെ​സ​ഹാ വ‍്യാ​ഴം: തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വാ​ഹം
Friday, March 29, 2024 5:35 AM IST
വെ​ള്ള​റ​ട: തെ​ക്ക​ന്‍ കു​രി​ശു​മ​ല 67-ാമ​ത് മ​ഹാ തീ​ര്‍​ത്ഥാ​ട​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തീ​ർ​ഥാ​ട​ക​രു​ടെ വ​ന്‍ തി​ര​ക്ക്. 17ന് ​അ​വ​സാ​നി​ച്ച ഒ​ന്നാം​ഘ​ട്ട തീ​ർ​ഥാ​ട​ന​ത്തി​ന് ശേ​ഷം എ​ല്ലാ ദി​വ​സ​വും പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ നൂ​റു ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രാ​ണ് എ​ത്തി​യി​രു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ദ്ധി​ച്ചു. ബു​ധ​ന്‍, പെ​സ​ഹാ വ്യാ​ഴം, ദു:​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി മു​ഴു​വ​ന്‍ സ​മ​യ​വും തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് മ​ല​ക​യ​റു​ന്ന​തി​നാ​യി ലൈ​റ്റും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി.

പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വാ​ഹം രാ​ത്രി​യി​ലും തു​ട​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി​യും, ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സും സ​ര്‍​വീ​സ് അ​ധി​കം ന​ട​ത്തു​ന്നു.
ദു:​ഖ​വെ​ള്ളി ദി​വ​സം കൂ​ടു​ത​ല്‍ തീ​ർ​ഥാ​ട​ക​ര്‍ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ സം​ഗ​മ വേ​ദി​യി​ല്‍ നി​ന്നും നെ​റു​ക​യി​ലേ​യ്ക്ക് വി​ശ്വാ​സി​ക​ള്‍ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​ക​ള്‍ ചൊ​ല്ലി മ​ല​ക​യ​റി.

വൈ​കു​ന്നേ​രം ഏ​ഴി​ന് സം​ഗ​മ വേ​ദി​യി​ല്‍ ദി​വ്യ​ബ​ലി​യും പാ​ദ ക്ഷാ​ള​ന ക​ര്‍​മ​വും ന​ട​ന്നു. തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ.​പീ​റ്റ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​അ​രു​ണ്‍ കു​മാ​ര്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 പേ​രു​ടെ പാ​ദം ക​ഴു​ക​ല്‍ ശൂ​ശ്രൂ​ഷ​യും ന​ട​ന്നു. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് തീ​ർ​ഥാ​ട​ന ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്‍​കി. കു​രി​ശു​മ​ല വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് ദേ​വാ​ല​യ ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന തി​രു​മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന​യ്ക്ക് കു​രി​ശു​മ​ല, കൊ​ല്ല കോ​ണീ, കൂ​ട്ട​പ്പൂ ഇ​ട​വ​ക​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.