കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി
Friday, March 29, 2024 5:35 AM IST
തി​രു​വ​ല്ലം: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. തി​രു​വ​ല്ലം , വ​ണ്ടി​ത്ത​ടം , പാ​ച്ച​ല്ലൂ​ര്‍ , പ​ന​ത്തു​റ , കാ​ര്‍​ഷി​ക കോ​ള​ജ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​താ​യി പ​രാ​തി​യു​യ​രു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ഭൂ​രി​ഭാ​ഗം സ​മ​യ​ങ്ങ​ളി​ലും പൈ​പ്പി​ല്‍ വെ​ള്ള​മെ​ത്താ​റി​ല്ലെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ആ​ക്ഷേ​പം. പൈ​പ്പി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ മാ​ലി​ന‍്യം ക​ല​ര്‍​ന്നി​രി​ക്കു​ന്ന​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യെ​ന്നും പ​രാ​തി​യു​ണ്ട്.

പാ​ച്ച​ല്ലൂ​ര്‍, പ​ന​ത്തു​റ ഭാ​ഗ​ങ്ങ​ളി​ല്‍ പൈ​പ്പു​ക​ളി​ല്‍ എ​ത്തു​ന്ന വെ​ള്ള​ത്തി​ലാ​ണ് മാ​ലി​ന‍്യം ക​ല​ര്‍​ന്നി​രി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഷ​യം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.

മി​ക്ക വീ​ടു​ക​ളി​ലും കി​ണ​റു​ക​ള്‍ ഇ​ല്ലാ​ത്ത​തും ഉ​ള്ള കി​ണ​റു​ക​ള്‍ ത​ന്നെ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​താ​യ​തു​മാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കാ​ന്‍ ഇ​ട​യാ​യ​ത്. തി​രു​വ​ല്ലം, വ​ണ്ടി​ത്ത​ടം, കാ​ര്‍​ഷി​ക കോ​ള​ജ്, പ​ന​ത്തു​റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ പൈ​പ്പ് പൊ​ട്ട​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന​തും പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.