ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കാ​ന്‍ എ​ല്ലാ ക്രൈ​സ്ത​വ​ര്‍​ക്കും അ​വ​സ​രം ന​ല്‍​ക​ണം: കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍
Friday, March 29, 2024 5:41 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​കം മു​ഴു​വ​ന്‍ മ​ര​ണ​ത്തെ അ​തി​ജീ​വി​ച്ച യേ​ശു​നാ​ഥ​ന്‍റെ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പ് ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ മ​ണി​പ്പൂ​ര്‍ ജ​ന​ത​യ്ക്ക് അ​ത് നി​ഷേ​ധി​ക്കു​ന്ന തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ങ്ങ​ള്‍​ക്ക് അ​യ​വ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബോ​ധ​പൂ​ര്‍​വം ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു എ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഫാ.​എ.​ആ​ര്‍.​നോ​ബി​ള്‍ പ​റ​ഞ്ഞു.

മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ല്‍ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും അ​വ​ര​വ​രു​ടെ മ​ത ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ക്കേ​ണ്ട​ത് ഒ​രു മ​തേ​ത​ര സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.