വ്യ​വ​സാ​യി ബി​ജു ര​മേ​ശിനെ ഡി​വൈഎ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വെ​ച്ചു
Sunday, April 21, 2024 6:03 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ണം ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചുവെ​ന്നാ​രോ​പി​ച്ചു വ്യ​വ​സാ​യി ബി​ജു ര​മേ​ശ​നെ​യും നാ​ലം​ഗ സം​ഘ​ത്തെ​യും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു.

അ​രു​വി​ക്ക​ര മൈ​ലം​മൂ​ട് വ​ട​ക്കേ​മ​ല കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയിലായിരുന്നു സം​ഭ​വം. വ​ട​ക്കേ​മ​ല​യി​ലെ ഒ​രു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബി​ജു ര​മേ​ശ​നെ​യും സം​ഘ​ത്തെ​യും സം​ഘ​ത്തെ​യും ഡി​വൈ​എ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രു​വി​ക്ക​ര പോ​ലീ​സി​ലും തെര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡുമെത്തി സം​ഘാം​ഗ​ങ്ങ​ളെ​ത്തി​യ വാ​ഹ​ന​ങ്ങ​ളും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒന്നും കണ്ടെത്താനായില്ല.