റോ​ഡ് പ​ണി​ക്കാ​യി എ​ടു​ത്ത കു​ഴി​യിൽ കാ​ര്‍ അ​ക​പ്പെ​ട്ടു
Sunday, April 21, 2024 6:03 AM IST
വ​ലി​യ​തു​റ: റോ​ഡ് പ​ണി​ക്കാ​യി തീ​ര്‍​ത്ത കു​ഴി​യി​ല്‍ അ​ക​പ്പെ​ട്ട കാർ ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രെ​ത്തി ക​ര​യ്‌​ക്കെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.20 ഓ​ടു​കൂ​ടി ക​ണ്ണ​മ്മൂ​ല ക​ലാ​കൗ​മു​ദി​ക്കു സ​മീ​പ​ത്തു​ള​ള റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ശ്രീ​കാ​ര്യം ചെ​ല്ല​മം​ഗ​ലം ന്യൂ​ര്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നി​ല്‍ താ​മ​സി​ക്കു​ന്ന ഷീ​ജ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഓ​ടിക്കൊണ്ടി രിക്കുന്നതിനിടെ കാ​ര്‍ വ​ന്‍ കു​ഴി​യ​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം ബോ​ഡി ലെ​വ​ലി​ല്‍ കു​ഴി​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​കടം ന​ട​ന്ന​യു​ട​നെ ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ധി​കൃ​രെത്തി സ്വ​കാ​ര്യ ക്ര​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​രു​തി ബൊ​ലേ​നോ കാ​റി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു വ​ലി​യ കോ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഗ്രേ​ഡ് എ​എ​സ്ടി​ഒ ​വി.​സി. ഷാ​ജിയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ശ​ര​ത്, ര​തീ​ഷ് മോ​ഹ​ന്‍, അ​നു, ശ്രീ​കാ​ന്ത്, ഹോം​ഗാ​ര്‍​ഡ് ലാ​ഡ്‌​ലി പ്ര​സാ​ദ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.