അ​വ​ഗ​ണ​ന​യി​ലാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കും വേ​ണ്ട
Sunday, April 21, 2024 6:08 AM IST
വി​ഴി​ഞ്ഞം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ പോ​ലും ക​ടു​ത്ത അ​വ​ഗ​ന​ണ നേ​രി​ട്ട വി​ഴി​ഞ്ഞം മാ​തൃ​തു​റ​മു​ഖ വി​ക​സ​നം​ തെര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക്കാ​ർ മ​റ​ന്നു. അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ മു​ൻ​കൈ​യ്യെ​ടു​ത്ത​ത് ത​ങ്ങ​ളെ​ന്നു മൂ​ന്നു പ്ര​മു​ഖ പാ​ർ​ട്ടി​ക​ളും അ​വ​കാ​ശ​പ്പെ​ടുമ്പോ​ഴും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പേ വി​ഴി​ഞ്ഞ​ത്തെ ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ തു​റ​മു​ഖത്തെ​ക്കു​റി​ച്ച് ആ​ർ​ക്കും മിണ്ടാട്ട​മി​ല്ല.

സ​ർ​ക്കാ​രി​നു കോ​ടി​ക​ൾ വ​രു​മാ​നം ന​ൽ​കി​യ തു​റ​മു​ഖത്തെ ​ക​ഴി​ഞ്ഞ ബ​ജ​റ്റി​ലും അ​വ​ഗ​ണി​ച്ചു.​ വ​രു​മാ​നം നി​ല​ച്ച തു​റ​മു​ഖ​ത്തിന്‍റെ വി​ക​സ​ന​ത്തി​നുത​കു​ന്ന ച​ർ​ച്ച​ക​ളും കാ​ര്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും ഉ​ണ്ടാ​യി​ല്ല.​ ക​പ്പ​ൽ അ​ടു​പ്പി​ച്ചാ​ൽ ട​ണ്ണി​നു ദി​വ​സം 90 പൈ​സ ഫീ​സ്. ഇ​ന്ത്യ​യി​ൽ മ​റ്റൊ​രി​ട​ത്തു​മി​ല്ലാ​ത്ത ത​ര​ത്തി​ൽ തൊ​ട്ട​ടു​ത്ത് ഔ​ട്ട​ർ ആ​ങ്ക​റേ​ജ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ലി​നു പോ​ലും​തു​റ​മു​ഖ​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ ന​ങ്കൂ​ര​മി​ടാം. ഇ​ത്ര​യും ലാ​ഭ​വും സു​ര​ക്ഷി​ത​വു​മാ​യ വി​ഴി​ഞ്ഞം മാ​തൃ​തു​റ​മു​ഖ​ത്തി​ൽ ക​പ്പ​ൽ അ​ടു​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ​ധി​കൃ​ത​ർ. ഏ​തു ത​രം ക​പ്പ​ലു​ക​ൾ​ക്കും സ​ഹാ​യം ന​ൽ​കാ​ൻ പാ​ക​ത്തി​ലു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി കാ​ത്തി​രു​ന്നി​ട്ടും ഫ​ലം ക​ണ്ടി​ല്ല. തു​റ​മു​ഖം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലാ​ണെ​ങ്കി​ലും​ ക്രൂ ചേ​ഞ്ചി​നാ​യി ക​പ്പ​ലു​ക​ൾ എ​ത്ത​ണ​മെ​ങ്കി​ൽ​കേ​ന്ദ്ര സ​ർ​ക്കാ​ർ ക​നി​യ​ണം.

ര​ണ്ടുവ​ർ​ഷം മു​ന്പു തൊടു ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞു നി​ർ​ത്ത​ലാ​ക്കി​യ ക്രൂ ​ചേ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പെ​ങ്കി​ലും പു​ന​ഃസ്ഥാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ന്ന​താ​ധി​കൃ​ത​ർ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ പു​റ​കേ​പോ​യ തോ​ടെ​ എ​ല്ലാം ത​കി​ടം മ​റി​ഞ്ഞു. അ​ധി​കൃ​ത​രു​ടെ പി​ടി​പ്പുകേ​ടും കെ​ടു​കാ​ര്യ​സ്ത​ത​യുംമൂലം ക​പ്പ​ൽ വ​ര​വും വ​രു​മാ​ന​വും നി​ല​ച്ച തു​റ​മു​ഖ​ത്തെ പ​ഴ​യപ​ടി​യി​ലെ ത്തി​ക്കാ​ൻ പ​ണി​പ്പെ​ടു​ന്ന​ത് ക​പ്പ​ൽ ഏ​ജ​ൻ​സി​ക​ൾ മാ​ത്ര​മാ​ണു താ​നും. എ​ന്നാ​ൽ തീ​ർ​പ്പാ​കാ​തെ കോ​ട​തി വി​ധി അ​ന​ന്ത​മാ​യി നീ​ളു​ന്ന​തും ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി.

ഫീ​സി​ന​ത്തി​ലു​ള്ള​വ​ൻ​പി​ച്ച ലാ​ഭ​ത്തി​നുപ​രി​ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ന​ലി​ന് ഏ​റ്റ​വു​മ​ടു​ത്താ​ണ് വി​ഴി​ഞ്ഞ​ത്തി​ന്‍റെ സ്ഥാ​നം.​ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ലും സ​ർ​ക്കാ​ർ തു​റ​മു​ഖ​ത്ത് കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും കി​ട്ടി​ല്ലെ​ന്ന തി​രി​ച്ച​റി​വും ഏ​ജ​ൻ​സി​ക​ൾ​ക്കു​ണ്ട്.