എ​ല്‍​എം​എ​സ്-​പാ​ള​യം റോ​ഡി​ൽ കാ​ൽ​ന​ട​ യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി ബാ​രി​ക്കേ​ഡു​ക​ൾ
Monday, April 22, 2024 6:08 AM IST
പേ​രൂ​ര്‍​ക്ക​ട: എ​ല്‍​എം​എ​സ്-​പാ​ള​യം റോ​ഡി​ൽ ന​ട​പ്പാ​ത​യി​ൽ ബാ​രി​ക്കേ​ഡും, അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും​കാ​ര​ണം കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി പ​രാ​തി.

നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ന​ട​പ്പാ​ത​യി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടാ​യി ബാ​രി​ക്കേ​ഡും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ 50 മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ ഇ​വി​ടെ ബാ​രി​ക്കേ​ഡു​ക​ള്‍ കാ​ണാ​റു​ണ്ട്. ഇ​പ്പോ​ള്‍ ഒ​രോ ദി​വ​സ​വും ഓ​രോ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ബാ​രി​ക്കേ​ഡു​ക​ള്‍ നി​ര​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ വ​ശ​ത്ത് വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്തി​ട്ടു​പോ​കു​ന്ന​താ​ണ് കാ​ല്‍​ന​ട​യാ​ത്രി​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. റോ​ഡി​ലേ​യ്ക്ക് ഇ​റ​ക്കി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നാ​ല്‍ വ​ള​വി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​കു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​കു​ക​യും കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍ റോ​ഡി​ലേ​ക്ക് ക​യ​റി ന​ട​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​കു​ക​യും ചെ​യ്യും. ഇ​ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും.

എ​ല്‍​എം​എ​സ് റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ച് സി​ഗ്ന​ല്‍​പോ​യി​ന്‍റി​നു സ​മീ​പ​മെ​ത്തി പാ​ള​യ​ത്തേ​ക്ക് പോ​കാ​ന്‍ സാ​ധി​ക്കും. ഈ ​വ​ഴി​യി​ലാ​ണ് ത​ട​സ​മാ​യി പ​ല​പ്പോ​ഴും ബാ​രി​ക്കേ​ഡു​ക​ൾ പ്ര​ത‍്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് കാ​ല്‍​ന​ട​യാ​ത്രി​ക​രാ​ണ് ഈ ​ന​ട​പ്പാ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​രു​ന്ന​ത്. യാ​ത്രി​ക​രു​ടെ അ​സൗ​ക​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.