ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട്: വീ​ട് ക​ത്തി ന​ശി​ച്ചു
Monday, April 22, 2024 6:08 AM IST
വ​ലി​യ​തു​റ: ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നെ തു​ട​ര്‍​ന്ന് വീ​ട് ക​ത്തി ന​ശി​ച്ചു. വ​ള്ള​ക്ക​ട​വ് പ​തി​നാ​റേ​കാ​ല്‍ മ​ണ്ഡ​പം ഹ​യ​റു​ന്നീ​സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.35 ഓ​ടു​കൂ​ടി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​ഉ​യ​ര്‍​ന്ന് ക​ത്തി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​കൂ​ടി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.

ഇ​തോ​ടെ വി​വ​രം ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ര​ണ്ട് യൂ​നി​റ്റ് സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തി​യ​ത്. എ​ഴു​ന്നൂ​റ് സ്‌​ക്വ​യ​ര്‍ ഫീ​റ്റോ​ടു​കൂ​ടി​യ ടി​ന്‍ ഷീ​റ്റ് മേ​ഞ്ഞ മേ​ല്‍​ക്കൂ​ര​യോ​ടു​കൂ​ടി​യ വീ​ടാ​ണ് ഭാ​ഗീ​ക​മാ​യി ക​ത്തി ന​ശി​ച്ച​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​സി , ഇ​ന്‍​വെ​ര്‍​ട്ട​ര്‍ , ടി​വി തു​ട​ങ്ങി​യ​വ ക​ത്തി ന​ശി​ച്ചു. ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഒ​രു മ​ണി​യ്ക്കൂ​ര്‍ സ​മ​യം ചി​ല​വ​ഴി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സേ​നാം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.