എസ്എസ്എൽസി ഫലം: ജില്ലയിൽ 99.52 ശതമാനം വിജയം
1549418
Saturday, May 10, 2025 5:13 AM IST
മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ മലപ്പുറം ജില്ലയ്ക്ക് അഭിമാനനേട്ടം. 99.52 ശതമാനം വിജയം നേടിയാണ് ജില്ല മികവാർന്ന മുന്നേറ്റം നടത്തിയത്. ജില്ലയിൽ 79,654 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഇവരിൽ 79,272 പേർ തുടർപഠനത്തിന് അർഹത നേടി. ഇതിൽ 40,416 ആണ്‍കുട്ടികളും 38,856 പെണ്‍കുട്ടികളുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം റവന്യൂ ജില്ലയിലാണ്. 9,696 പേർ. ഇതിൽ 2,762 ആണ്‍കുട്ടികളും 6,934 പെണ്‍കുട്ടികളും ഉൾപ്പെടുന്നു.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 28,285 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 99.77 ശതമാനമാണ് വിജയം. ഇതിൽ 14,551 ആണ്‍കുട്ടികളും 13,734 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 16,325 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 98.99 ആണ് വിജയശതമാനം. ഇതിൽ 8,200 ആണ്‍കുട്ടികളും 8,125 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,762 പേർ ഉപരിപഠനത്തിന് അർഹരായി.
വിജയശതമാനം 99.47. ഇതിൽ 8,027 ആണ്‍കുട്ടികളും 7,735 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 4,115 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതിൽ 1,229 ആണ്‍കുട്ടികളും 2,886 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 374 ആണ്‍കുട്ടികളും 1,086 പെണ്‍കുട്ടികളും ഉൾപ്പെടെ 1,460 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 525 ആണ്‍കുട്ടികളും 1,504 പെണ്‍കുട്ടികളും ഉൾപ്പെടെ 2,029 പേർക്കും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 634 ആണ്‍കുട്ടികളും 1,458 പെണ്‍കുട്ടികളും ഉൾപ്പെടെ 2,029 പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. എറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല എന്നീ നേട്ടങ്ങളും മലപ്പുറം ജില്ലയ്ക്ക് തന്നെയാണ്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് പികകെഎംഎംഎച്ച്എസ്എസ് എടരിക്കോട് സ്കൂളിലാണ്, 2,017 പേർ. ഇവിടെ 2013 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 2,085 പേരായിരുന്നു ഇവിടെ പരീക്ഷ എഴുതിയിരുന്നത്.