വായനശാല വാർഷികം ആഘോഷിച്ചു
1549429
Saturday, May 10, 2025 5:16 AM IST
അങ്ങാടിപ്പുറം: തിരൂർക്കാട് വിജയൻ സ്മാരക വായനശാല 67-ാം വാർഷികം ആഘോഷിച്ചു. മലപ്പുറം ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ. എം.പി. നാരായണനുണ്ണി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ഇ.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.ആർ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. എ. മുഹമ്മദ്, റിട്ട. ഡിഡിഇ കെ. ബഷീർ, അഡ്വ. ടി.കെ. റഷീദലി, താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി. ശശികുമാർ, ജോയിന്റ് സെക്രട്ടറി എം. മുഹമ്മദ് ബഷീർ, ജിതേഷ് നാരായണ്‍, കെ.എം. അസ്കറലി, ഇ. അനസ് ബാബു എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.