കൊ​ല്ലം-ആ​യൂ​ർ ഫൊ​റോ​നാ ബൈ​ബി​ൾ ക​ലോ​ത്സ​വം നാളെ
Thursday, November 24, 2022 10:55 PM IST
ആയൂർ: കൊ​ല്ലം - ആ​യൂ​ർ ഫൊ​റോ​നാ സ​ൺ‌​ഡേ​സ്കൂ​ൾ ബൈ​ബി​ൾ ക​ലോ​ത്സ​വം നാളെ മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ, ഒന്പതിന് ഉ​ദ്ഘാ​ട​നം. 17 സ​ൺ‌​ഡേ​സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 333 കു​ട്ടി​ക​ൾ കലോത്സവത്തിൽ പ​ങ്കെ​ടു​ക്കു​ം.
ല​ളി​ത​ഗാ​നം, പ്ര​സം​ഗം, പ​ദ്യോ​ച്ചാ​ര​ണം, ബൈ​ബി​ൾ പാ​രാ​യ​ണം, ബൈ​ബി​ൾ ക​ഥ​പ​റ​ച്ചി​ൽ, ബൈ​ബി​ൾ ക്വി​സ്, വ​ച​ന​രം​ഗാ​വ​ത​ര​ണം, മാ​ർ​ഗം ക​ളി, ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് മ​ത്സ​ര ഇ​ന​ങ്ങ​ൾ. ഒ​രേ സ​മ​യം അഞ്ച് വേ​ദി​ക​ളി​ലായാണ് മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്നത്. വൈ​ദി​ക​ർ, സ​മ​ർ​പ്പി​ത​ർ, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​ലോ​ത്സ​വ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽകും.