റ​വ​ന്യു റി​ക്ക​വ​റി അ​ദാ​ല​ത്ത്: 7,11,42408 രൂ​പ​യു​ടെ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി
Sunday, November 27, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന്സം​ഘ​ടി​പ്പി​ച്ച റ​വ​ന്യൂ റി​ക്ക​വ​റി ​അ​ദാ​ല​ത്തി​തി​ൽ 7, 11,42,408 രൂ​പ​യു​ടെ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. 22 ന് ​ക​ട​ക്ക​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലും 23 ന് ​കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ​സ്റ്റേ​ഷ​നി​ലു​മാ​ണ് അ​ദാ​ല​ത്തു​ക​ൾ ന​ട​ന്ന​ത്. അ​ദാ​ല​ത്തി​ൽ 57 ഓ​ളം ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
ബാ​ങ്ക്പ്ര​തി​നി​ധി​ക​ളും വി​ല്ലേ​ജ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ​ഓ​രോ കു​ടി​ശി​ക​ക്കാ​ര​നെ​യും നേ​രി​ൽ ക​ണ്ട് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ത്തെ​ക്കു​റി​ച്ചും ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യു​ണ്ടാ​യി.
ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ വി​വി​ധ ബാ​ങ്കു​ക​ൾ റ​വ​ന്യൂ റി​ക്ക​വ​റി​ക്കാ​യി ന​ൽ​കി​യി​രു​ന്ന 358 കേ​സു​ക​ളി​ലാ​യി 71142408 യു​ടെ കേ​സു​ക​ൾ​പൂ​ർ​ണ​മാ​യി തീ​ർ​പ്പാ​ക്കാ​കാ​ൻ ക​ഴി​ഞ്ഞു. ക​ട​യ്ക്ക​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​ങ്കെ​ടു​ത്ത 55 ഓ​ളം വി​വി​ധ ബാ​ങ്കു​ക​ൾ നാ​ലു കോ​ടി​യി​ൽ അ​ധി​കം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ൽ​കി​യ​ത്.
കു​ടി​ശി​ക​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ​ങ്കെ​ടു​ത്ത ബാ​ങ്കു​ക​ൾ കാ​ണി​ച്ച താ​ൽ​പ​ര്യം കൊ​ണ്ടും ക​ട​യ്ക്ക​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലും ന​ട​ന്ന മേ​ള​ക​ൾ മി​ക​ച്ച രീ​തി​യി​ൽ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
ക​ട​യ്ക്ക​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലും ന​ട​ന്ന അ​ദാ​ല​ത്തു​ക​ളി​ൽ ഡെ​പ്യൂ​ട്ടീ ക​ള​ക്ട​ർ ജി ​നി​ർ​മ​ൽ കു​മാ​ർ പ​ങ്കെ​ടു​ത്തു. ത​ഹ​സീ​ൽ​ദാ​ർ, പി ​ശു​ഭ​ൻ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് റ​ജി കെ ​ജോ​ർ​ജ്, ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്കി.