ഹോം ​ഗാ​ർ​ഡ് അ​സോ. ധ​ന​സ​ഹാ​യം കൈ​മാ​റി
Tuesday, November 29, 2022 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള ഹോം ​ഗാ​ർ​ഡ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി, അ​ന്ത​രി​ച്ച ഹോം ​ഗാ​ർ​ഡ് വി​ജ​യ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം കൈ​മാ​റി . നാ​ഥ​ൻ പ്ലാ​സ​യി​ൽ ന​ട​ന്ന യോ​ഗം മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജി ര​ഘു​വ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്വാ​ഗ​ത​വും രാ​ജ​ശേ​ഖ​ര​ൻ. അ​നു​സ്മ​ര​ണ​വും നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ കെ, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ ആ​ൽ​ഡി​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സു​പ്രീം കോ​ട​തി ഉ​ത്ത​ര​വാ​യ സം​സ്‌​ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ടി​സ്‌​ഥാ​ന ശ​മ്പ​ളം ഹോം ​ഗാ​ർ​ഡു​ക​ൾ​ക്ക് വേ​ത​ന​മാ​യി ന​ൽ​കു​ക, ഹോം ​ഗാ​ർ​ഡു​ക​ൾ​ക്ക് 63 വ​യ​സ് വ​രെ ജോ​ലി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ആ​യി​ട്ടു​ള്ള​തി​നാ​ൽ സ്പെ​ഷ​ൽ റൂ​ൾ​സ്‌ ഭേ​ദ​ഗ​തി ചെ​യ്യു​ക, ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്ക് ന​ൽ​കി.