വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി : ക​ള​ക്ട​ര്‍
Sunday, April 21, 2024 5:34 AM IST
കൊല്ലം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ചാ​ര​ണം ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

ചേ​മ്പ​റി​ല്‍ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ര്‍​ന്ന എ ​ആ​ര്‍ ഒ ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു.

സാ​മൂ​ഹ്യ​മാ​ധ്യ​മ നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. തെര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ള്ള 48 മ​ണി​ക്കൂ​ര്‍​നേ​രം നി​താ​ന്ത ജാ​ഗ്ര​ത​യാ​ണ് പാ​ലി​ക്കേ​ണ്ട​ത്. ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​മാ​ത്ര​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണം. തെര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

വോ​ട്ട​ര്‍ സ്ലി​പ് വി​ത​ര​ണം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. മൂ​ന്നാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​നു​ള്ള ത​യാ​റെ​ടു​പ്പും പൂ​ര്‍​ണ​മാ​ക്ക​ണം. പ്ര​ശ്‌​ന​ബാ​ധി​ത​മെ​ന്ന് ക​ണ്ടെ​ത്തി​യ ബൂ​ത്തു​ക​ളി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ണ​മി​ട​പാ​ടു​ക​ളു​ടെ സൂ​ക്ഷ്മ​വി​ല​യി​രു​ത്ത​ലും ന​ട​ത്തു​ന്നു​ണ്ട്. ജ​ന​ങ്ങ​ളും ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ല്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ലും എ ​ആ​ര്‍ ഒ ​മാ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​പ​തി​പ്പി​ക്ക​ണം. വാ​ഹ​ന-​സ്റ്റാ​റ്റി​ക് ടീ​മു​ക​ളു​ടെ പ​രി​ശോ​ധ​ന​യും യ​ഥാ​വി​ധി ന​ട​ത്തി​വ​രി​ക​യാ​ണ്.

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളെ​ല്ലാം സു​ര​ക്ഷി​ത​മെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ലെ ഉ​പ​യോ​ഗ​ത്തി​ന് അ​ധി​ക​മെ​ഷീ​നു​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കി​യി​ട്ടു​മു​ണ്ട്. വോ​ട്ടിം​ഗ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ആ​ര്‍ ഒ ​മാ​ര്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​പ​തി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.