മൂ​ടി ത​ക​ർ​ന്ന ഓ​ട യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി
Monday, April 22, 2024 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര കെ ​എ​സ് ആ​ർ റ്റി ​സി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ മൂ​ടി ത​ക​ർ​ന്ന ഓ​ട കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു പേ​ർ വ​ന്നു പോ​കു​ന്ന കെ ​എ​സ്ആ​ർടിസി ബ​സ് സ്റ്റാ​ന്‍റി​നു തൊ​ട്ട​ടു​ത്താ​ണ് ഈ ​ദു​ര​വ​സ്ഥ.

നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ദേ​ശീ​യ പാ​ത​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ ഫു​ട്പാ​ത്തി​ലാ​ണ് ഓ​ട ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ധൃ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​വ​ർ ഈ ​മു​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.​ കെഎ​സ്ആ​ർറ്റിസി ബ​സു​ക​ൾ രാ​ത്രി കാ​ല​ത്ത് നി​ർ​ത്തി​യി​ടു​ന്ന​തും ഇ​വി​ടെ​യാ​ണ്.

അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൻ ന​വീ​ക​രി​ച്ച എം ​സി റോ​ഡി​ലും സ്ഥി​തി വ്യ​ത്യ​സ്ത​ല്ല. കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ ത​ന്നെ പ​ല​യി​ട​ത്തും ഓ​ട​യ്ക്ക് മൂ​ടി​യി​ല്ല. ഉ​ള്ള​വ പ​ല​യി​ട​ത്തും ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. പ​ല​രും പ്ര​ത്യേ​കി​ച്ച് സ്ത്രീക​ൾ ഈ ​കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ കൂ​ടാ​തെ ഓ​ട​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗന്ധ​വും വ്യാ​പാ​രി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.