കോ​ലി​ബി സ​ഖ്യ​ത്തി​ന്‍റെ അ​ന്ത​ര്‍​ധാ​ര ഇ​പ്പോ​ഴും സ​ജീ​വ​ം: ബി​നോ​യ്‌ വി​ശ്വം
Wednesday, April 24, 2024 5:08 AM IST
അ​ഞ്ച​ല്‍ : ഇ​ട​തു​മു​ന്ന​ണി​യെ ത​ക​ര്‍​ക്കാ​ന്‍ കോലി​ബി സ​ഖ്യം ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌​വി​ശ്വംഎംപി പ​റ​ഞ്ഞു. ഇ​രു​മെ​യ്യാ​ണ് എ​ങ്കി​ലും ബി​ജെ​പി​യും യു​ഡി​എ​ഫും ഒ​രു ക​ര​ളാ​ണ്.

ഒ​രു​വ​ശ​ത്ത്‌ എ​സ്​ഡിപി​ഐ​യുംമ​റു​വ​ശ​ത്ത്‌ബി​ജെ​പി​യെ​യും കൂ​ട്ടു​പി​ടി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ഇ​ട​തു​മു​ന്ന​ണി​യെ നേ​രി​ടു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍കൊ​ല്ലംമ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​മു​ന്ന​ണിസ്ഥാ​നാ​ര്‍​ഥി എം.​മു​കേ​ഷ് അ​ട​ക്കം ഇ​രു​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​നു ത​ന്നെ അ​നി​വാ​ര്യ​മാ​ണന്നും ബി​നോ​യ്‌ വി​ശ്വം പ​റ​ഞ്ഞു.

എം ​.മു​കേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നംചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​നോ​യ്‌​വി​ശ്വം.എം. ​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ കെ.രാ​ജ​ഗോ​പാ​ല്‍, ജോ​ര്‍​ജ് മാ​ത്യു, എ​സ്. ജ​യ​മോ​ഹ​ന്‍, ബാ​ബു പ​ണി​ക്ക​ര്‍, ലി​ജു ജ​മാ​ല്‍, ഡി. ​വി​ശ്വ​സേ​ന​ന്‍, എ.ഷാ​ജു, എ​സ്. ബി​ജു, ബി. ​രാ​ജീ​വ്‌, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.