മലങ്കര സുറിയാനി കത്തോ ലിക്ക ദൈവാലയ തിരുനാൾ തുടങ്ങി
Wednesday, April 24, 2024 5:08 AM IST
പു​ന​ലൂ​ർ :മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദൈവാ​ല​യ​ത്തി​ൽ (കു​ന്നേ​ൽ പ​ള​ളി​യി​ൽ ) വി​ശു​ദ്ധ യൗ​സേ​ഫിന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. മെ​യ് ഒന്നിന് ​സ​മാ​പി​ക്കും. 27 ന് ​വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​പ്രാ​ർ​ഥന ,6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോ​സ​ഫ് വെ​ണ്മാ​ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. 28 ന് ​വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​പ്രാ​ർ​ഥന ,ആറിന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​സി​റി​ൾ മാ​വി​ന​രി​ക​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം .

29 ന് ​വൈ​കു​ന്നേ​രം സ​ന്ധ്യാ​പ്രാ​ർ​ഥന , വി​ശു​ദ്ധ കു​ർ​ബാ​ന ,സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം .30 ന് ​ഉ​ച്ച ക​ഴി​ഞ്ഞ് 3.30ന് ​സ​ൺ​ഡേ സ്കൂ​ൾ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ,സ​മ്മാ​ന​ദാ​നം ,വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ പ്രാ​ർ​ഥന ,വി​ശു​ദ്ധ കു​ർ​ബാ​ന ,രാ​ത്രി ഏഴിന് ​ആ​ഘോ​ഷ​മാ​യ റാ​സ​യ്ക്ക് ചെ​ണ്ട​മേ​ളം ,ബാ​ന്‍റുമേ​ളം ,നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ , മു​ത്തു​ക്കു​ട​ക​ൾ എ​ന്നി​വ അ​ക​മ്പ​ടി സേ​വി​ക്കും.
ദൈ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് കെ​എ​സ്​ആ​ർടിസി ജം​ഗ്ഷ​ൻ ,നെ​ല്ലി​പ്പ​ള്ളി , തി​രു​ഹൃ​ദ​യ ദൈ​വാ​ല​യം വ​ഴി കു​ന്നേ​ൽ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

തു​ട​ർ​ന്ന് ആ​കാ​ശ​ക്കാ​ഴ്ച . സ​മാ​പ​ന ദി​വ​സ​മാ​യ മെ​യ് ഒന്നിന് ​രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന ,എട്ടിന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ,10.30 ന് ​നേ​ർ​ച്ച​വി​ള​മ്പ് , കൊ​ടി​യി​റ​ക്ക് , വൈ​കു​ന്നേ​രം 6.30ന് ​ദൈ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബൈ​ബി​ൾ നാ​ട​കം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കുമെ​ന്ന് ജി​ല്ലാ വി​കാ​രി​യും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.​ഡോ.​ജോ​ൺ.സി.​സി .അ​റി​യി​ച്ചു.