വോ​ ട്ടെ​ടു​പ്പി​ന് ജി​ല്ല സു​സ​ജ്ജം;​ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി: ജില്ലാക​ള​ക്ട​ര്‍
Thursday, April 25, 2024 11:42 PM IST
കൊല്ലം :ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യെന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്. സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ നി​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ രാ​വി​ലെ പു​റ​ത്തെ​ടു​ത്താ​ണ് തെര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ വി​ന്യാ​സ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ഴു നി​യോ​ജ​മ​ണ്ഡ​ല​ങ്ങ​ള്‍​ക്കു​മു​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ചു​മ​ത​ല​യി​ലാ​ണ് വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി​യ​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം, ശു​ചി​മു​റി, റാ​മ്പ്, വെ​ളി​ച്ചം തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഏ​ര്‍​പ്പെ​ടു​ത്തി.

അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള വീ​ല്‍​ചെ​യ​റു​ക​ള്‍ സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖാ​ന്തി​രം ഒ​രു​ക്കി. പ്ര​ശ്‌​ന​ബാ​ധി​ത​മെ​ന്ന് ക​ണ്ടെ​ത്തി​യ 88 ബൂ​ത്തു​ക​ളി​ല്‍ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലും മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി.

ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലും അ​ഞ്ച് വീ​തം മാ​തൃ​കാ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഓ​രോ സ്ത്രീ​സൗ​ഹൃ​ദ പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ സെ​ക്ക​ന്‍റ് ​തേ​ര്‍​ഡ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ബൂ​ത്ത്ത​ല സം​വി​ധാ​നം. ജി​ല്ല​യൊ​ട്ടാ​കെ 9250 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നു​ള്ള​ത്.

ജി​ല്ല​യി​ലെ 1951 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 11,17,658 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 10,14,747 പു​രു​ഷ വോ​ട്ട​ര്‍​മാ​രും 22 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രും ഉ​ള്‍​പ്പ​ടെ 21, 32, 427 വോ​ട്ട​ര്‍​മാ​രു​ണ്ട്. ജി​ല്ല​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കി.

രാ​വി​ലെ ഏ​ഴിന് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങും. വൈ​കുന്നേരം ആറിന് അ​വ​സാ​നി​ക്കും. ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച തെര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് പു​റ​മേ ആ​ധാ​ര്‍ കാ​ര്‍​ഡ്, എംഎ​ൻ​ആ​ര്‍ഇജി​എ തൊ​ഴി​ല്‍ കാ​ര്‍​ഡ് (ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​ബ് കാ​ര്‍​ഡ്), ബാ​ങ്ക്- പോ​സ്റ്റോ​ഫീ​സ് ന​ല്‍​കു​ന്ന ഫോ​ട്ടോ പ​തി​പ്പി​ച്ച പാ​സ്ബു​ക്ക്, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പാ​ന്‍ കാ​ര്‍​ഡ്, ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന് കീ​ഴി​ല്‍ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ ന​ല്‍​കു​ന്ന സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, ഇ​ന്ത്യ​ന്‍ പാ​സ്പോ​ര്‍​ട്ട്, ഫോ​ട്ടോ സ​ഹി​ത​മു​ള്ള പെ​ന്‍​ഷ​ന്‍ രേ​ഖ, കേ​ന്ദ്ര, സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ര്‍​ഡ്, പാ​ര്‍​ല​മെന്‍റ് അം​ഗ​ങ്ങ​ള്‍,​നി​യ​മ​സ​ഭ​ക​ളി​ലെ അം​ഗ​ങ്ങ​ള്‍, ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍, ഭി​ന്ന​ശേ​ഷി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് (യുഡിഐ​ഡി കാ​ര്‍​ഡ്) എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വോ​ട്ടു ചെ​യ്യാം.കേ​ര​ള പോലി​സി​ന് പു​റ​മേ ത​മി​ഴ്‌​നാ​ട്, കേ​ന്ദ്ര പോലി​സ് സം​ഘ​ങ്ങ​ളാ​ണ് ക്ര​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു​ള്ള​ത്.

99 സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീ​മു​ക​ള്‍, 33 ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍, 22 വി​ഡി​യോ സ​ര്‍​വൈ​ല​ന്‍​സ് സം​ഘ​ങ്ങ​ള്‍, 11 വി​ഡി​യോ വ്യൂ​യിം​ഗ് ടീ​മു​ക​ള്‍, 12 ആ​ന്‍റി ഡി​ഫെ​യ്‌​സ്‌​മെ​ന്‍റ് സ്വ​ക്വാ​ഡു​ക​ള്‍, മൂ​ന്ന് മോ​ഡ​ല്‍ കോ​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രും നി​രീ​ക്ഷ​ണ​രം​ഗ​ത്തു​ണ്ട്.

ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ത്താ​നാ​യി എ​ല്ലാ​വ​രും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.