പോക്സോ കേസ്: പ്രതിക്ക് 10വർഷം കഠിനതടവ്
1549671
Tuesday, May 13, 2025 6:55 PM IST
കൊല്ലം : പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുണ്ടറ ഇളമ്പള്ളൂർ പെരുമ്പുഴ സോണി ഭവനിൽ തങ്കച്ചൻ (75) ആണ് കൊല്ലം അതിവേഗ പോക്സോ കേസ് സ്പെഷൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
കുണ്ടറ പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ്കുമാർ റജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി രാജ്കുമാർ ആണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.