സ്റ്റെം സപ്തദിന ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം
1549459
Saturday, May 10, 2025 6:24 AM IST
കൊട്ടാരക്കര:കേരള സർവകലാശാല വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ ലേണിംഗ് എൻജിനീയറിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി എജ്യുക്കേഷനും ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി നടത്തുന്ന ഏഴ് ദിവസത്തെ ക്യാമ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
"നൂതന ലിംഗ പ്രതികരണശേഷിയുള്ള സ്റ്റെം പെഡഗോഗിയിലൂടെ ശാസ്ത്ര തൊഴിലുകൾക്കായി സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നൈപുണ്യ പരിശീലനവും വിലയിരുത്തലും' എന്നതാണ് സ്റ്റെം ക്യാമ്പിന്റെ ഉദ്ദേശം.
പിടിഎ പ്രസിഡന്റ് ബി.എസ്.ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോജക്ട് ഡയറക്ടർ ദിവ്യ സി.സേനൻ, ജില്ലാ പഞ്ചായത്തംഗം ആർ .രശ്മി, പഞ്ചായത്തംഗം കോട്ടയ്ക്കൽ രാജപ്പൻ , എസ്എംസി ചെയർമാൻ ബിജു പൂവക്കര,
എസ്എംസി വൈസ് ചെയർമാൻ കോട്ടാത്തല ശ്രീകുമാർ, എംപി ടി എ പ്രസിഡന്റ് എസ്. ശ്രീലത, പ്രഥമാധ്യാപിക ലിനി , പ്രിൻസിപ്പൽ ഇൻ ചാർജ് ആശാ രവി, സ്റ്റാഫ് സെക്രട്ടറി ഷാജി എം.ജോൺ,ക്യാമ്പ് കോർഡിനേറ്റർ ബി .പ്രദീപ് എന്നിവർ പ്രസംഗിച്ചു.