വിദ്യാഭ്യാസ കോൺക്ലേവ് ഇന്ന്
1549447
Saturday, May 10, 2025 6:13 AM IST
കൊട്ടാരക്കര: നിയോജകമണ്ഡലത്തിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ കോൺക്ലേവ് ഇന്ന് നടക്കും. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് കോൺക്ലേവ് ആരംഭിക്കും.
മന്ത്രി കെ. എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ ഡിസൈർ 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
രാവിലെ മന്ത്രി കെ.എൻ.ബാലഗോപാൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒമ്പത് സെഷനുകളിലായി വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുത്തൻ തൊഴിലുകൾ എന്നതിൽ ഡോ.അച്ചുത് ശങ്കർ ആദ്യാവതരണം നടത്തും.
പുത്തൻതലമുറ ജോലി സാധ്യതകൾ, കണ്ടിട്ടില്ലാത്തവ കേട്ടിട്ടില്ലാത്തവ, ആത്മവിശ്വാസത്തോടെ മാറ്റങ്ങളെ മറികടക്കുന്ന യുവത, ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മാന്ത്രിക സാധ്യതകൾ, ഹരിത കേരള ചുവടുവയ്പുകൾ, അറിയാം - സൈബർ യാത്രകളെ സുരക്ഷിതമാക്കാൻ, സാമ്പത്തിക മാനേജ്മെന്റിലേക്ക് ഒരു ചെറിയ തുടക്കം, മാറ്റിമറിക്കാം നമുക്കീ ലോകത്തെ, ഉണരട്ടെ നിങ്ങളുടെ സർഗ ചേതനകൾ എന്നിവയിലാണ് തുടർന്നുള്ള സെഷനുകൾ.
രമ്യ ഗിരിജ, അമർ രാജൻ, ഡോ. അരുൺ സുരേന്ദ്രൻ, ഷിബു കെ എൻ, ശങ്കരി ഉണ്ണിത്താൻ, നിസാറി മഹേഷ്, ശ്രീക്കുട്ടി ,കുക്കു പരമേശ്വരൻ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും.
ഓരോ സെഷനിലും 15 മിനിട്ട് ചോദ്യോത്തര വേളയുണ്ടാകാം. വൈകുന്നേരം വരെ പരിപാടി തുടരും.