ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കുളിന് മികച്ച വിജയം
1549462
Saturday, May 10, 2025 6:24 AM IST
ആര്യങ്കാവ്: പരീക്ഷ എഴുതിയ 75 കുട്ടികളെ വിജയതിലകം അണിയിക്കുവാനും 12 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുവാനും സ്കൂളിന് സാധിച്ചു. അശ്വതി ഷാജി, ദേവനന്ദ ,ഗായത്രി , ഏയ്ഞ്ചൽ മരിയ ജോസഫ് , അന്ന മരിയ ഉമ്മൻ, ആഷ്ന ഫാത്തിമ, ജസബെൽ മരിയ ജോസഫ്, ലിയോണ ജോഷി, മഹിഷ വർധിനി,മീഖാ ജോസഫ്, സി.എ. ശിവനന്ദൻ, എം.വിഷ്ണു എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചത്.
കിലോമീറ്ററുകൾ നടന്നും തുടർന്ന് ബസിൽ യാത്ര ചെയ്തും കഷ്ടതകൾ താണ്ടിയെത്തുന്ന കുട്ടികളുടെ വിജയമാണിതെന്ന് പിടിഎ ആശംസിച്ചു. എസ് എസ് എൽ സി പരീക്ഷയ്ക്ക് കുട്ടികളെ തയാറാക്കുന്നതിനായി ജനുവരി ആദ്യം മുതൽ തന്നെ സ്കൂളിൽ രാവിലെ 8.30 മുതലും വൈകുന്നേരം 5.30 വരെ പ്രത്യേക പരിശീലന ക്ലാസുകൾ നൽകിയിരുന്നു.
ഉപജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും കായികമേളയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിന് ഇരട്ടി മധുരമായി എസ് എസ് എൽ സി വിജയം. വിജയികളായ എല്ലാ കുട്ടികളെയും അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് തയ്യിലും, സ്കൂൾ ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫും പിടിഎ പ്രസിഡന്റ് ഷിബു മാത്യുവും അഭിനന്ദിച്ചു .