കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് വജ്രജൂബിലി; പൂർവ വിദ്യാർഥി സംഗമങ്ങൾക്ക് തുടക്കമായി
1549457
Saturday, May 10, 2025 6:24 AM IST
കൊട്ടാരക്കര :സെന്റ് ഗ്രിഗോറിയോസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ രണ്ടാം വാരം നടക്കുന്ന ഗ്ലോബൽ മെഗാ അലുമ്നി മീറ്റ്-ഗ്രിഗോറിയൻ സംഗമത്തിന് മുന്നോടിയായി നടക്കുന്ന പൂർവ വിദ്യാർഥി സമ്മേളനങ്ങൾക്ക് തുടക്കമായി. സ്ഥാപിതമായ 1964 മുതൽ 1974 വരെയുള്ള ബാച്ചിലെ പൂർവവിദ്യാർഥികളുടെ സംഗമമാണ് നടന്നത്.
പ്രിൻസിപ്പൽ ഡോ.ജിനോ നൈനാൻ ഉദ്ഘാടനം ചെയ്തു.അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.സതീഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ.മനു വാസുദേവൻ, ട്രഷറർ മാത്യു വർഗീസ്, ഒ .അച്ചൻകുഞ്ഞ്, മെനു ജോൺ, പ്രഫ. ജി.ആശ, അനിൽ കൊച്ചു പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
1975 -1984 ബാച്ച് യോഗം 16 നും 1985 -1994 ബാച്ച് 23 നും 1995 -2004 ബാച്ച് 27 നും 2005 -2025 ബാച്ച് 30നും നടക്കും.എല്ലാ യോഗങ്ങളും ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.