കൊ​ല്ലം : എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ 99.41 ശ​ത​മാ​നം വി​ജ​യം. 30062 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 29,886 പേ​ര്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി.

ഇ​തി​ല്‍ 15,255 ആ​ണ്‍​കു​ട്ടി​ക​ളും 14,631 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​വ​ര്‍ - 6101. ആ​ണ്‍​കു​ട്ടി​ക​ൾ - 2255, പെ​ണ്‍​കു​ട്ടി​ക​ൾ - 3846.

കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍ യ​ഥാ​ക്ര​മം 99.5, 99.38, 99.39 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യ​ശ​ത​മാ​നം. കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 7579 പേ​രി​ല്‍ 7541 പേ​ര്‍ വി​ജ​യി​ച്ചു. 798 ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 1208 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ​മ്പൂ​ര്‍​ണ എ ​പ്ല​സ് ല​ഭി​ച്ചു.

പു​ന​ലൂ​രി​ല്‍ 6339 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 6300 പേ​ര്‍ വി​ജ​യി​ച്ചു. 447 ആ​ണ്‍​കു​ട്ടി​ക​ളും 783 പെ​ണ്‍​കു​ട്ടി​ക​ളും മു​ഴു​വ​ന്‍ എ ​പ്ല​സ് നേ​ടി.

കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 16144 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 16045 പേ​രും ജ​യി​ച്ചു. 1010 ആ​ണ്‍​കു​ട്ടി​ക​ളും 1855 പെ​ണ്‍​കു​ട്ടി​ക​ളും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ എ ​പ്ല​സ് നേ​ടി.