കൊ​ട്ടാ​ര​ക്ക​ര : ആ​ശ്ര​യ​യി​ലെ കു​ട്ടി​ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യം . ക​ല​യ​പു​രം ആ​ശ്ര​യ ശി​ശു​ഭ​വ​നി​ലെ ആ​ര്യ അ​നി​ൽ, ആ​ർ.​മീ​ര, എ​സ്. മാ​ള​വി​ക, വി.​എ​സ്.​വി​സ്മ​യ എ​ന്നി​വ​രാ​ണ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത് . എ​സ്‌​വി​വി​എ​ച്ച്എ​സ്എ​സ് താ​മ​ര​ക്കു​ടി, ഡി​വി​വി​എ​ച്ച്എ​സ്എ​സ് മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ പ​ഠി​ച്ച​ത് .

ന​ഴ്സ​റി മു​ത​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നും ന​ഴ്സിം​ഗും ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ് വ​രെ പ​ഠി​ക്കു​ന്ന നൂ​റി​ൽ​പ്പ​രം കു​ട്ടി​ക​ളാ​ണ് ആ​ശ്ര​യ​യു​ടെ കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം, അ​ടൂ​ർ പ​റ​ന്ത​ൽ ശാ​ഖ​ക​ളി​ലാ​യി ക​ഴി​ഞ്ഞു​വ​രു​ന്ന​ത്.

ര​ണ്ടു​പേ​ർ സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗും ന​ട​ത്തി​വ​രു​ന്നു.​കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​വും അ​ഭി​രു​ചി​യും ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വ​ർ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് അ​റി​യി​ച്ചു .