കു​ള​ത്തൂ​പ്പു​ഴ : കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യാ​യ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഈ ​പ്രാ​വ​ശ്യ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ചു നൂ​റു​മേ​നി കൊ​യ്തെ​ടു​ക്കാ​ൻ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ അ​രി​പ്പ​യി​ലു​ള്ള മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് ക​ഴി​ഞ്ഞു.

സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 29 കു​ട്ടി​ക​ളി​ൽ എ.​എ​ൻ.​അ​ഥി​ൻ എ​ന്ന വി​ദ്യാ​ർ​ഥി എ​ല്ലാ​വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. സ്കൂ​ൾ പി​ടി​എ സ​മി​തി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. സാം ​ഉ​മ്മ​ൻ മെ​മ്മോ​റി​യ​ൽ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഇ​ക്കു​റി 100ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും പ​രീ​ക്ഷ​യെ​ഴു​തി​യ 43 പേ​രി​ൽ എ​ല്ലാ​വ​രും വി​ജ​യി​ക്കു​ക​യും ഒ​രു ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ബി​എം​ജി​എ​ച്ച്എ​സ് ക​ഴി​ഞ്ഞ പ്രാ​വ​ശ്യം 100ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യെ​ങ്കി​ലും ഇ​ക്കു​റി ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ തോ​ൽ​വി മൂ​ലം നൂ​റ് ശ​ത​മാ​നം വി​ജ​യം ന​ഷ്‌​ട​പ്പെ​ട്ടു.​

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി 215 വി​ദ്യാ​ർ​ഥി​ക​ളി​ൽ 214 വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​തി​ൽ 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ് നേ​ടി​ക്കൊ​ടു​ക്കു​വാ​നും ബി​എം​ജി സ്കൂ​ളി​ലെ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യ്ക്ക് ക​ഴി​ഞ്ഞു.

സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഗ​വ.​ഹൈ​സ്കൂ​ളി​ന് ഇ​ക്കു​റി ന​ല്ല വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞു. 66 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി . ഇ​തി​ൽ 55 പേ​രെ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.