കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നും ജയം
1549463
Saturday, May 10, 2025 6:26 AM IST
കൊട്ടാരക്കര : കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ കിഴക്കേത്തെരുവ് സെന്റ്മേരീസ് സ്കൂൾ 12 ഫുൾ എ പ്ലസ് നേടി 100ശതമാനം വിജയം കരസ്ഥമാക്കി. 444 കുട്ടികളാണ് ആകെ പരീക്ഷ എഴുതിയത് .വിജയികളായവരെ സ്കൂൾ മാനേജ്മെന്റും രക്ഷാകർതൃ സമിതിയും അഭിനന്ദിച്ചു.
ഹെഡ്മാസ്റ്റർ റെജി ലൂക്കോസ് ,പ്രിൻസിപ്പൽ ടി.ടി.ജോമി,ബർസാർ, ഫാ. ഗീവർഗീസ് എഴിയത്ത്,പിടിഎ പ്രസിഡന്റ് ജോർജ് ജേക്കമ്പ് ,പ്രോഗ്രാം കോഡിനേറ്റർ ഫാ. വിൽസൺ ചരുവിള , സ്റ്റാഫ് സെക്രട്ടറി ,സൈമൺ. സി.എ എന്നിവർ പ്രസംഗിച്ചു