കുളത്തൂപ്പുഴയിൽ അഗ്നിരക്ഷാകേന്ദ്രം സ്ഥാപിക്കണമെന്ന്
1549672
Tuesday, May 13, 2025 6:55 PM IST
കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലക്കായി കുളത്തൂപ്പുഴയിൽ അഗ്നിരക്ഷാകേന്ദ്രം സ്ഥാപിക്കണമെന്നു സിപിഐ ഈസ്റ്റ് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുളത്തൂപ്പുഴയില്‍ കമ്മിറ്റി അംഗം അഡ്വ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
അഞ്ചല്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ലിജു ജമാല്‍, ജില്ലാ എക്സിക്യുട്ടീവ് അംഗം എം.സലീം, പി.ജെ.രാജു, ടി.തുഷാര, ഷീജ റാഫി, ആര്. കുട്ടന് പിള്ള, ആരോമല്‍, ഷാജഹാന്, അഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി അജിമോനെ തെരഞ്ഞെടുത്തു.