ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Friday, September 23, 2022 10:20 PM IST
അ​ടൂ​ർ: ടി​പ്പ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. പെ​രി​ങ്ങ​നാ​ട് പ​ല​ച​ര​ക്ക് വ്യാ​പാ​രി പെ​രി​ങ്ങ​നാ​ട് ചെ​റു​പു​ഞ്ച സ​തീ​ഷ് ഭ​വ​ന​ത്തി​ൽ (കൊ​യ്പ്പ​ള്ളി​ൽ) സ​തീ​ഷ് കു​മാ​റാ(41)​ണ് മ​രി​ച്ച​ത്.
അ​ടൂ​രി​ൽ​നി​ന്നു പെ​രി​ങ്ങ​നാ​ടി​ന് പോ​യ സ​തീ​ഷ് കു​മാ​റി​ന്‍റെ ആ​ക്ടീ​വ സ്കൂ​ട്ട​ർ കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്നും അ​ടൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​റു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കെ​പി റോ​ഡി​ൽ അ​ടൂ​ർ പ​തി​നാ​ലാം മൈ​ൽ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​തീ​ഷ് കു​മാ​റി​നെ ഉ​ട​ൻ​ത​ന്നെ അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ഭാ​ര്യ: ര​ഞ്ജി​ത. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, അ​ദ്വൈ​ത്.