എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ളി​ൽ വോ​ട്ട​ർ​മാ​രെ സ്വീ​ക​രി​ക്കാ​ൻ കു​ട്ടി​ക്കൂ​ട്ടം
Saturday, April 27, 2024 3:21 AM IST
വെ​ച്ചൂ​ച്ചി​റ: എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി​സ്കൂ​ൾ ബൂ​ത്തി​ലെ​ത്തി​യ വോ​ട്ട​ർ​മാ​രെ സ്വീ​ക​രി​ക്കാ​ൻ കു​ട്ടി​ക്കൂ​ട്ടം. പ​തി​നേ​ഴാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യ്ക്ക് കൈ​ത്താ​ങ്ങു​മാ​യി കു​ട്ടി​ക്കൂ​ട്ടം അ​ണി​നി​ര​ന്ന​ത്. ബൂ​ത്തി​ലെ​ത്തി​യ വോ​ട്ട​ർ​മാ​രെ പൂ​ക്ക​ൾ​ന​ൽ​കി സ്വീ​ക​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്ത​ത് കു​ട്ടി​ക​ളാ​ണ്.

വോ​ട്ടു​ചെ​യ്തു മ​ട​ങ്ങു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​യ​തി​ന് ന​ന്ദി അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള കാ​ർ​ഡും ല​ഡു​വും വി​ത​ര​ണം ചെ​യ്താ​ണ് മ​ട​ക്കി അ​യ​ച്ച​ത്.

വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​കാ ബൂ​ത്തി​ലാ​ണ് എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ട​ർ​മാ​രെ വ​ര​വേ​റ്റ​ത്. സി​എം​എ​സ് സ്കൂ​ളി​ലെ പാ​ർ​ല​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ​ദ്ര സു​നി​ൽ​കു​മാ​ർ, അ​ഞ്ജ​ന ബാ​ബു, അ​പ​ർ​ണ രാ​ജേ​ഷ്, ക്രി​സ്റ്റീ​ന ആ​ർ. മാ​ത്യു, ദ​യാ​ന​ന്ദ് വി​നോ​ദ്, കാ​ർ​ത്തി​ക സു​ഭാ​ഷ്, ഇ​വാ ആ​ലീ​സ് സി​ബി, മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബൂ​ത്തി​ൽ കു​ടി​വെ​ള്ളം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ശീ​ത​ള പാ​നീ​യം, എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​രു​ന്നു. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ രോ​ഗി​ക​ളാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​നു സ​മീ​പം പ്ര​ത്യേ​കം ഇ​രി​പ്പി​ട​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചു. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ടാ​ൻ ഫീ​ഡിം​ഗ് റൂം, ​വ​യോ​ധി​ക​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വീ​ൽ​ചെ​യ​ർ, ഡോ​ക്ട​റു​ടെ സേ​വ​നം എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ച് പൂ​ർ​ണ​മാ​യി വോ​ട്ട​ർ സൗ​ഹൃ​ദ​മാ​ക്കി.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക എ​ന്ന​തു​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​യ​ത്.