രാ​ജ്യ​ത്തെ മ​ത രാ​ഷ്ട്ര​മാ​ക്കാ​ൻ ശ്ര​മം: സി.​എ​സ്.​സു​ജാ​ത
Sunday, April 14, 2024 4:37 AM IST
കൊ​ടു​ങ്ങൂ​ർ: ബി​ജെ​പി​രാ​ജ്യ​ത്തെ മ​ത രാ​ഷ്ട്ര​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി വീ​ണ്ടും ഭ​ര​ണ​ത്തി​ൽ വ​ന്നാ​ൽ സ്ത്രീ​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന സ​മ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​കു​മെ​ന്നും മു​ൻ എം​പി സി.​എ​സ്. സു​ജാ​ത.

കൊ​ടു​ങ്ങു​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ വ​നി​താ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സി.​എ​സ്. സു​ജാ​ത. വ​നി​ത​സം​ഗ​മ​ത്തി​ല്‍ ഡി. ​സേ​തു​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ആ​ന്‍​സി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ജി ന​ടു​വ​ത്താ​നി, ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍, ഗീ​ത എ​സ്. പി​ള്ള, ര‍​ഞ്ജി​നി ബേ​ബി, സി​ന്ധു ച​ന്ദ്ര​ന്‍, ആ​ന​ന്ദ​വ​ല്ലി തു‍​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.