ജില്ലയിൽ വോട്ടെടുപ്പ് ശാന്തം
Friday, April 26, 2024 11:10 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, മാ​​വേ​​ലി​​ക്ക​​ര ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ള്‍ ഉ​ൾ​പ്പെ​ടു​ന്ന കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ വോ​​ട്ടെ​​ടു​​പ്പ് ശാ​​ന്തം. 1,564 ബൂ​​ത്തു​​ക​​ളി​​ല്‍ രാ​​വി​​ലെ ഏ​​ഴി​​നു തു​​ട​​ങ്ങി​​യ പോ​​ളിം​​ഗ് വൈ​​കു​​ന്നേ​​രം ആ​​റി​​ന് പൂ​​ര്‍​ത്തി​​യാ​​യി. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍​ക്ക് ത​​ക​​രാ​​ര്‍ സം​​ഭ​​വിച്ചതിനാൽ വോ​​ട്ടിം​​ഗ് വൈ​​കി. സ​​മ​​യം ക​​ഴി​​ഞ്ഞു പ​​ല​​യി​​ട​​ത്തും വോ​​ട്ടിം​​ഗ് നീ​​ണ്ടു. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ ബൂ​​ത്തി​​നു സ​​മീ​​പം എ​​ല്‍​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ക്യാ​​മ്പി​​ലേ​​ക്ക് പാ​​ല്‍​ക​​യ​​റ്റി​​വ​​ന്ന വാ​​ന്‍ ഇ​​ടി​​ച്ചു​​ക​​യ​​റി ആ​​റു​​പേ​​ര്‍​ക്ക് പ​​രി​​ക്കേ​​റ്റു.

ജി​​ല്ല​​യി​​ല്‍ പോ​​ളിം​​ഗ് ഡ്യൂ​​ട്ടി​​ക്ക് 7,524 ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണ് നി​​യ​​മി​​ച്ച​​ത്. 81 ബൂ​​ത്തു​​ക​​ളി​​ല്‍ സു​​ര​​ക്ഷ​​യു​​ള്‍​പ്പെ​​ടെ വ​​നി​​ത​​ക​​ളാ​​ണ് നി​​യ​​ന്ത്രി​​ച്ച​​ത്.