പെ​രു​മ്പ​ന​ച്ചി-​പു​ന്ന​ക്കു​ന്ന് റോ​ഡി​ല്‍ മു​ല്ല​ശേ​രി ഭാ​ഗ​ത്ത് പു​തി​യ പാ​ലം നി​ര്‍മി​ക്ക​ണ​ം
Monday, May 6, 2024 7:01 AM IST
മാ​ട​പ്പ​ള്ളി: മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ര്‍ഡി​ലെ പെ​രു​മ്പ​ന​ച്ചി പ​ഴ​യ​പോ​സ്റ്റ് ഓ​ഫീ​സ് പ​ടി-​പു​ന്ന​ക്കു​ന്ന് റോ​ഡി​ല്‍ മു​ല്ല​ശേ​രി ഭാ​ഗ​ത്തെ പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍. പാ​ല​ത്തി​ന് അ​ടി​യി​ൽ വാ​ര്‍ക്ക​ക​മ്പി​ക​ള്‍ തെ​ളി​ഞ്ഞ് തു​രു​മ്പെ​ത്തു ജീ​ര്‍ണി​ച്ച നി​ല​യി​ലാ​ണ്.

ഒ​രു വ​ര്‍ഷം മു​മ്പ് ഈ ​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ചി​ല്‍ ഗ​ര്‍ത്തം രൂ​പ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് കോ​ണ്‍ക്രീ​റ്റി​ട്ട് അ​ന്ന് ഗ​ര്‍ത്തം താ​ത്കാ​ലി​ക​മാ​യി നി​ക​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ വീ​ണ്ടും ഈ ​പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലെ പാ​ല​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​നീ​ക്കി പു​തി​യ പാ​ലം നി​ര്‍മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ക്കു നി​വേ​ദ​നം സ​മ​ര്‍പ്പി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി കു​ട്ടം​പേ​രൂ​ര്‍ പ​റ​ഞ്ഞു.