വാട്ടർ അഥോറിറ്റി സ്തംഭനാവസ്ഥയിൽ: കരാറുകാര്‍
Sunday, May 5, 2024 10:58 PM IST
കോ​​ട്ട​​യം: സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി കേ​​ര​​ള വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി സ്തം​​ഭ​​നാ​​വ​​സ്ഥ​​യി​​ലെ​​ന്ന് ക​​രാ​​റു​​കാ​​ര്‍.

അ​​റ്റ​​കു​​റ്റ​​പ്പ​ണി​​ക​​ളും ജ​​ല്‍ ജീ​​വ​​ന്‍ പ​​ദ്ധ​​തി​​ക​​ളും ആ​​ഴ്ച​​ക​​ള്‍​ക്കു​​ള്ളി​​ല്‍ പൂ​​ര്‍​ണ​​മാ​​യി സ്തം​​ഭി​​ക്കും. വി​​വ​​രാ​​വ​​കാ​​ശ രേ​​ഖ പ്ര​​കാ​​രം മാ​​ര്‍​ച്ച് 30 വ​​രെ​​യു​​ള്ള ക​​രാ​​റു​​കാ​​ര്‍​ക്കു​​ള്ള കു​​ടി​​ശി​​ക 2982.96 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

ഇ​​പ്പോ​​ള്‍ അ​​ത് 3,500 കോ​​ടി​​യി​​ല​​ധി​​ക​​മാ​​ണ്. അ​​റ്റ​​കു​​റ്റ​​പ്പ​ണി​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​ലും ക​​രാ​​റു​​കാ​​ര്‍​ക്ക് പ​​ണം ന​​ല്‍​കു​​ന്ന​​തി​​ലും വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി ഗു​​രു​​ത​​ര​​മാ​​യ വീ​​ഴ്ച​​യാ​​ണു വ​​രു​​ത്തു​​ന്ന​​ത്. ജ​​ല​​വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടു​​ക​​യും വ​​ന്‍​തോ​​തി​​ല്‍ കു​​ടി​​വെ​​ള്ളം ന​​ഷ്ട​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു. 19 മാ​​സ​​ത്തെ കു​​ടി​​ശി​​ക​​യാ​​യ 200 കോ​​ടി രൂ​​പ​​യാ​​ണ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കാ​​രാ​​യ ക​​രാ​​റു​​കാ​​ര്‍​ക്ക് വാ​​ട്ട​​ര്‍ അ​ഥോ​​റി​​റ്റി ന​​ല്‍​കാ​​നു​​ള്ള​​ത്.

പു​​തി​​യ ടെ​​ണ്ട​​റു​​ക​​ള്‍ 2018ലെ ​​നി​​ര​​ക്കു​​ക​​ളി​​ലാ​​ണു ത​​യാ​​റാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. മാ​​ര്‍​ച്ചി​​നു​​ശേ​​ഷം ക​​രാ​​റു​​കാ​​ര്‍ പു​​തി​​യ ക​​രാ​​റു​​ക​​ളി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ന്നി​​ല്ല. അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി മു​​ട​​ങ്ങു​​ന്നു. എ​​ല്ലാ ഗ്രാ​​മീ​​ണ​​ഭ​​വ​​ന​​ങ്ങ​​ളി​​ലും കു​​ടി​​വെ​​ള്ളം എ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ജ​​ല്‍ ജീ​​വ​​ന്‍ പ​​ദ്ധ​​തി ന​​ട​​ത്തി​​പ്പി​​ല്‍ കേ​​ര​​ളം 31-ാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ള​​പ്പെ​​ട്ടു. 44,714 കോ​​ടി​​യു​​ടെ പ​​ദ്ധ​​തി​​ക്കാ​​യി കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ 4,635 കോ​​ടി​​യും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ 4,376 കോ​​ടി​​യു​​മാ​​ണ് ഇ​​തു​​വ​​രെ ചെ​​ല​​വ​​ഴി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​നി 35,810 കോ​​ടി കൂ​​ടി​​യെ​​ങ്കി​​ലും ചെ​​ല​​വ​​ഴി​​ച്ചാ​​ല്‍ മാ​​ത്ര​​മേ പ​​ദ്ധ​​തി പൂ​​ര്‍​ത്തി​​ക്കാ​​ന്‍ ക​​ഴി​​യു. പ​​ദ്ധ​​തി​​യു​​ടെ കാ​​ലാ​​വ​​ധി മാ​​ര്‍​ച്ച് 31ല്‍ ​​അ​​വ​​സാ​​നി​​ച്ച​​താ​​ണ്.

ഒ​​രു വ​​ര്‍​ഷം​കൂ​​ടി നീ​​ട്ടി ന​​ല്‍​ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ലും കേ​​ന്ദ്ര അ​​തു​​മ​​തി ഇ​​തു​​വ​​രെ​​യും ല​​ഭി​​ച്ചി​​ട്ടി​​ല്ല. മൂ​​ന്നു വ​​ര്‍​ഷ​​മെ​​ങ്കി​​ലും കാ​​ലാ​​വ​​ധി നീ​​ട്ടു​​ക​​യും സം​​സ്ഥാ​​ന വി​​ഹി​​ത​​മാ​​യി 17,500 കോ​​ടി​​യോ​​ളം ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്താ​​ല്‍ മാ​​ത്ര​​മേ പ​​ദ്ധ​​തി പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യൂ.
2024-25 ലെ ​​സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ കേ​​വ​​ലം 550 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​ണു വ​​ക​​യി​​രു​​ത്ത​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. ബാ​​ക്കി​ത്തു​​ക വാ​​യ്പ​​യെ​​ടു​​ക്കാ​​ന്‍ കേ​​ന്ദ്രം അ​​നു​​വ​​ദി​​ക്ക​​ണം. പ​​ദ്ധ​​തി ന​​ട​​ത്തി​​പ്പി​​ലെ അ​​നി​​ശ്ചി​​താ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്കാ​​ന്‍ കേ​​ന്ദ്ര - സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍ യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ല.

ഇ​​പ്പോ​​ഴു​​ള്ള​ വ​​ന്‍ കു​​ടി​​ശി​​ക​​യും ഭാ​​വി​​യെ​​ക്കു​​റി​​ച്ചു​​ള്ള അ​​നി​​ശ്ചി​​ത​​ത്വ​​വും ജ​​ല്‍​ജീ​​വ​​ന്‍ പ​​ദ്ധ​​തി പ്ര​​വൃ​ത്തി​​ക​​ളും ഈ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടു​കൂ​​ടി സ്തം​​ഭി​​ക്കും. 29നു ​​ക​​രാ​​റു​​കാ​​ര്‍ തി​​രു​​വ​​ന​​ന്ത​​പു​​രം വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി കാ​​ര്യാ​​ല​​യ​​ത്തി​​ല്‍​നി​​ന്നു സെ​​ക്ര​​ട്ടേ​റി​​യ​​റ്റി​​ലേ​​ക്കും ഏ​​ജീ​​സ് ഓ​​ഫീ​​സി​​ലേ​​ക്കും മാ​​ര്‍​ച്ചും ധ​​ര്‍​ണ​​യും സം​​ഘ​​ടി​​പ്പി​​ക്കും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഗ​​വ​. കോ​​ണ്‍​ട്രാ​​ക്‌​ടേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​ഡ​ന്‍റ് വ​​ര്‍​ഗീ​​സ് ക​​ണ്ണ​​മ്പ​​ള്ളി, വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി കോ​​ണ്‍​ട്രാ​​ക്‌​ടേ​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ ശ്രീ​​ജി​​ത്ത് ലാ​​ല്‍, സെ​​ക്ര​​ട്ടേ​റി​​യ​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യ ബാ​​ബു തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.