കുടുംബശ്രീ "എന്നിടം' ഉദ്ഘാടനം
1423345
Sunday, May 19, 2024 1:15 AM IST
ചിറക്കടവ്: കുടുംബശ്രീ ജില്ലാമിഷൻ എഡിഎസ് കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്റർ മുഖേന നടത്തുന്ന എന്നിടം പരിപാടിയുടെ ചിറക്കടവ് പഞ്ചായത്തുതല ഉദ്ഘാടനം 19-ാം വാർഡ് എഡിഎസിന്റെ സഹകരണത്തോടെ തോണിപ്പാറയിൽ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഉഷ പ്രകാശ് അധ്യക്ഷത വഹിച്ചു. സതി സുരേന്ദ്രൻ, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ഷാന്റി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
വെച്ചൂച്ചിറ: കുടുംബശ്രീയുടെ 26-ാമത് വാർഷികത്തോടനുബന്ധിച്ച് എഡിഎസ് കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്റർ എന്നിടം കക്കുടുക്ക ഗ്രാമീണ കുടുംബക്കൂട്ടം ഹാളിൽ പഞ്ചായത്തുതല ഉദ്ഘാടനം സംവിധായകൻ പ്രശാന്ത് ബി. മോളിക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സിഡിഎസ് ചെയർപേഴ്സൺ ഷീബാ ജോൺസൺ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേന്ദ്രൻ, എം.ബി. സുരേഷ് കുമാർ, എഡിഎസ് പ്രസിഡന്റ് ബീന ബിനു എന്നിവർ പ്രസംഗിച്ചു.