ഉദിച്ചുയർന്ന താരങ്ങളേറെ
1601997
Wednesday, October 22, 2025 11:40 PM IST
പഠിച്ചു പോയവരില്‍ ഏറ്റവും അറിയപ്പെടുന്നവരാരെന്ന ചോദ്യത്തിനു സത്യമായ മറുപടി രണ്ടു പേരുകളില്‍ വന്നു നില്‍ക്കുമെന്നാണ് ഇവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തയാളെന്ന നിലയില്‍ എന്റെ ബോധ്യവും വിശ്വാസവും. അത് ജിമ്മി ജോര്‍ജും സക്കറിയയുമാണ്. നക്ഷത്രങ്ങള്‍ വേറേയുമുണ്ട്. എന്റെ പൊളിറ്റിക്സ് ക്ലാസുകളിലിരുന്നു പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച സജീവ് വടക്കേല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം സര്‍വകലാശാലാ മത്സരങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടി.
രാജേഷ് കൈമള്‍ പഞ്ചഗുസ്തിയില്‍ ദേശീയ ചാമ്പ്യനും. സിബി ജോര്‍ജ് ഡിഗ്രിക്കും പിജിക്കും ഒന്നാം റാങ്കു നേടി ഐഎഫ്എസ് പാസായി. കെ.ജെ. മാത്യുവും ടോം ജോസും ടി.കെ. ജോസും ചീഫ് സെക്രട്ടറിമാരായി. സക്കീര്‍ തോമസ് ഐആര്‍എസ് ജയിച്ച് ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറലും. എന്നെ പഠിപ്പിച്ചവരില്‍ പ്രഫ. കെ.എം. ചാണ്ടി ഗവര്‍ണറായപ്പോള്‍ ഡോ. എ.ടി. ദേവസ്യ ഗാന്ധിജി സര്‍വകലാശാലയില്‍ പ്രഥമ വൈസ് ചാന്‍സലറായി. ഞാന്‍ പഠിപ്പിച്ചവരില്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലും മാര്‍ ജോസഫ് സ്രാമ്പിക്കലും ബിഷപ്പുമാരും ഡോ. സ്റ്റാനി തോമസ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന് അംഗവുമായി.
പ്ലാറ്റിനം ജൂബിലിയില്‍ രാഷ്ട്രപതിതന്നെ മുഖ്യാതിഥിയാവുമ്പോള് പാലാ സെന്റ് തോമസ് കോളജ് പുതിയ ചരിത്രമെഴുതുകയാണ്.