ശ്രവണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റർ വാർഷികം 25ന്
1602001
Wednesday, October 22, 2025 11:40 PM IST
കോട്ടയം: കഞ്ഞിക്കുഴി ആസ്ഥാനമായി കേള്‍വി, സംസാര പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രവണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററിന്റെ 30-ാം വാര്‍ഷിക ഉദ്ഘാടനവും സൗജന്യ ശ്രവണ സഹായികളുടെ വിതരണവും 25ന് രാവിലെ 10.30 ന് കഞ്ഞിക്കുഴിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും.
വോയിസ് ഓഫ് സൈലന്റ് സംഘടനയുമായി ചേര്‍ന്ന് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 30 പേർക്കാണ് ശ്രവണസഹായികള്‍ സൗജന്യമായി നല്‍കുന്നത്. സംസാര-സ്വഭാവ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികളെ മുഖ്യധാര സ്കൂളുകളിലേക്കു പോകുവാന്‍ പ്രാപ്തരാക്കുന്ന കോംഡീല് പ്രീ-സ്കൂള്‍ പ്രോഗ്രാം ശ്രവണയുടെ മാത്രം പ്രത്യേകതയാണ്. കുട്ടികള്‍ക്കായി കൂടുതല്‍ നൂതന സൗകര്യങ്ങളോടെ സെന്‍സറി പ്ലേ ഏരിയാ ഒരുക്കിയിരിക്കുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ശ്രവണയില്നിന്ന് ശ്രവണ സഹായികള്‍ വാങ്ങി ഉപയോഗിക്കുന്നവരെ ചടങ്ങില്‍ ആദരിക്കും.
സ്പെഷല്‍ ഡിസ്കൗണ്ട് വിലയില്‍ ഹിയറിംഗ് എയ്ഡുകള്‍ അപ്ഗ്രേഡ്/ എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരം നവംബര്‍ അഞ്ചുവരെ ലഭ്യമാണ്. കോട്ടയം കഞ്ഞിക്കുഴി, പുളിമൂട് ജംഗ്ഷന്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തിരുവല്ല, കോഴഞ്ചേരി, തൃപ്പൂണിത്തുറ, ബഗംളൂരു എന്നിവിടങ്ങളിലും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. 9447041852.