കെഎസ്ഇബി സെക്ഷൻ ഓഫീസ് മാറ്റം: വ്യാപാരികൾ ധർണ നടത്തി
1423346
Sunday, May 19, 2024 1:16 AM IST
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കെഎസ്ഇബി സെക്ഷൻ ഓഫീസ് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാൻ നടത്തുന്ന നീക്കം അവസാനിപ്പിച്ച് പള്ളിക്കത്തോട്ടിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൻ വൈദ്യുതി ഓഫീസിനു മുൻപിൽ ധർണ നടത്തി.
യൂണിറ്റ് പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് വി.സി. പ്രിൻസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സജി തോമസ്, കമ്മിറ്റി അംഗങ്ങളായ ജോസ് പി. ജോൺ, ബെന്നി ജോൺ, സുനിൽ കുന്നക്കാട്ട് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി അനുയോജ്യമായ കെട്ടിടം കണ്ടെത്തി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.