ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഗ്രാന്‍ഡ് വെഡിംഗ് ഫെസ്റ്റിവൽ
1423354
Sunday, May 19, 2024 1:16 AM IST
കാഞ്ഞിരപ്പള്ളി: ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഗ്രാന്‍ഡ് വെഡിംഗ് ഫെസ്റ്റിവല്‍ ആന്‍ഡ് ഡയമണ്ട് എക്സിബിഷന് തുടരുന്നു. 25 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ സ്വര്‍ണം പവന് 3500 രൂപ കുറവും ഓരോ പവന് പര്‍ച്ചേസിന് സ്വര്‍ണ നാണയം സമ്മാനവും നല്കുന്നു. ഡയമണ്ട് കാരറ്റിന് 15,000 രൂപ കിഴിവും ലഭിക്കും.
50,000 രൂപ മുതലുള്ള ഡയമണ്ട് വെഡിംഗ് സെറ്റുകളുടെ വിപുലമായ ശേഖരമാണു ഡയമണ്ട് എക്സിബിഷന് കം സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെഡിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങളുടെ വിപുലമായ കളക്ഷനും റോസ് ഗോള്‍ഡ്, ചെട്ടിനാട്, കേരള ട്രഡീഷണല്‍, ആന്റിക്, റോയൽ ആന്റിക് തുടങ്ങിയവയുടെ ഏറ്റവും പുതിയ കളക്ഷന്സും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ പുതിയ കളക്ഷനുകളാണ് എല്ലാ ബ്രാഞ്ചുകളിലും വെഡിംഗ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്. വെഡിംഗ് ഫെസ്റ്റിവലിന്റെ ഓഫര്‍ ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, മുണ്ടക്കയം ഷോറൂമികളില്‍ നടക്കും.