അ​​ന്താ​​രാ​​ഷ്‌​​ട്ര ന​​ഴ്‌​​സ​​സ് വാരാചരണത്തിനു തുടക്കമായി
Tuesday, May 7, 2024 7:23 AM IST
കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌​​ട്ര ന​​ഴ്‌​​സ​​സ് ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ ന​​ഴ്സ​​സ് വാ​​രാ​​ഘോ​​ഷ​​ത്തി​​നു കോ​​ട്ട​​യ​​ത്ത് തു​​ട​​ക്ക​​മാ​​യി. 12 വ​​രെ​​യാ​​ണ് വാ​​രാ​​ഘോ​​ഷം.

ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ജി​​ല്ലാ ന​​ഴ്സിം​​ഗ് ഓ​​ഫീ​​സ​​ര്‍ ഉ​​ഷാ രാ​​ജ​​ഗോ​​പാ​​ല്‍ വാ​​രാ​​ഘോ​​ഷ​​ത്തി​​ന് തു​​ട​​ക്കം​​കു​​റി​​ച്ച് പ​​താ​​ക ഉ​​യ​​ര്‍ത്തി. ജി​​ല്ലാ ആ​​ശു​​പ​​ത്രി ആ​​ര്‍എം​​ഒ ഡോ. ​​ആ​​ശ, ജി​​ല്ലാ ആ​​ശു​​പ​​ത്രി ഡ​​പ്യൂ​​ട്ടി ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് വി.​​ഡി. മാ​​യ,

പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് സു​​ഷ കു​​ര്യ​​ന്‍, മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സീ​​നി​​യ​​ര്‍ ന​​ഴ്സിം​​ഗ് ഓ​​ഫീ​​സ​​ര്‍ സി.​​സി. ജ​​യ​​ശ്രീ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ര്‍ന്ന് ഗ​​വ. സ്‌​​കൂ​​ള്‍ ഓ​​ഫ് ന​​ഴ്സിം​​ഗ് പ്രി​​ന്‍സി​​പ്പ​​ൽ ബീ​​ന ന​​ഴ്‌​​സിം​​ഗ് പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

ഇ​​ന്നു ജി​​ല്ല​​യി​​ലെ വി​​വി​​ധ ന​​ഴ്‌​​സിം​​ഗ് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ളി​​ൽ സെ​​മി​​നാ​​ര്‍ സം​​ഘ​​ടി​​പ്പി​​ക്കും. എ​ട്ടി​​ന് ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ള്‍ എം​​ടി സെ​​മി​​നാ​​രി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ക്കും. ഒ​​ന്പ​​തി​​ന് ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍ത്ത​​ന പ​​രി​​പാ​​ടി.

10ന് ​​രാ​​വി​​ലെ ഏ​​ഴ് മു​​ത​​ല്‍ 10 വ​​രെ ന​​ഴ്സു​​മാ​​ര്‍ക്കു​​മാ​​ത്ര​​മാ​​യി കാ​​യി​​ക മ​​ത്സ​​രം എം​​ടി സെ​​മി​​നാ​​രി ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ക്കും.

12ന് ​​ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​യ​​ല്‍ ഗേ​​ള്‍സ് ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ക​​ള​​ക്‌​​ട​​ര്‍ വി. ​​വി​​ഗ്‌​​നേ​​ശ്വ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.