പുതുപ്പള്ളിയിൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം
Monday, May 6, 2024 6:53 AM IST
പു​​തു​​പ്പ​​ള്ളി പ​​ള്ളി പെ​​രു​​ന്നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്നും നാ​​ളെ​​യും പു​​തു​​പ്പ​​ള്ളി ടൗ​​ൺ ഭാ​​ഗ​​ത്ത് പോ​​ലീ​​സ് ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍.

കോ​​ട്ട​​യ​​ത്തു​​നി​​ന്നും ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ മ​​ന്ദി​​രം ക​​ലു​​ങ്ക് ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് പു​​മ്മ​​റ്റം, കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്, ആ​​റാ​​ട്ടു​​ചി​​റ, നാ​​ര​​ക​​ത്തോ​​ട്, വെ​​ട്ട​​ത്തു​​ക​​വ​​ല, കൈ​​തേ​​പ്പാ​​ലം വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്.

കോ​​ട്ട​​യ​​ത്തു​​നി​​ന്നും ഞാ​​ലി​​യാ​​കു​​ഴി, തെ​​ങ്ങ​​ണ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ഞ്ഞി​​ക്കു​​ഴി​​യി​​ല്‍ നി​​ന്നും വ​​ല​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് ദേ​​വ​​ലോ​​കം, കൊ​​ല്ലാ​​ട്, നാ​​ല്‍ക്ക​​വ​​ല വ​​ഴി പാ​​റ​​യ്ക്ക​​ല്‍ക്ക​​ട​​വി​​ലെ​​ത്തി വ​​ല​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് ഓ​​ട്ട​​ക്കാ​​ഞ്ഞി​​രം, പ​​രു​​ത്തും​​പാ​​റ വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്.

മ​​ണ​​ര്‍കാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നും ക​​റു​​ക​​ച്ചാ​​ല്‍, തെ​​ങ്ങ​​ണ, ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്, ആ​​റാ​​ട്ടു​​ചി​​റ, നാ​​ര​​ക​​ത്തോ​​ട്, വെ​​ട്ട​​ത്തു​​ക​​വ​​ല, കൈ​​തേ​​പ്പാ​​ലം വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്.

ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തു​​നി​​ന്നും മ​​ണ​​ര്‍കാ​​ട്, പാ​​മ്പാ​​ടി, കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​റി​​കാ​​ട് യു​​പി സ്കൂ​​ള്‍ ജം​​ഗ്ഷ​​നി​​ല്‍ നി​​ന്നും വ​​ല​​ത്തേ​​യ്ക്ക് തി​​രി​​ഞ്ഞ് നാ​​ര​​ക​​ത്തോ​​ട്, ആ​​റാ​​ട്ടു​​ചി​​റ, കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട് വ​​ഴി മ​​ണ​​ര്‍കാ​​ട് ഭാ​​ഗ​​ത്തേ​​യ്ക്ക് പോ​​കേ​​ണ്ട​​താ​​ണ്.

തെ​​ങ്ങ​​ണ ഭാ​​ഗ​​ത്തു​​നി​​ന്നും കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ര​​മ​​ല്ലൂ​​ര്‍ സ്കൂ​​ള്‍ ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് ഓ​​ട്ട​​ക്കാ​​ഞ്ഞി​​രം വ​​ഴി പാ​​റ​​യ്ക്ക​​ല്‍ ക​​ട​​വി​​ലെ​​ത്തി നാ​​ല്‍ക്ക​​വ​​ല വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്.

പാ​​ലൂ​​ര്‍പ​​ടി –പു​​തു​​പ്പ​​ള്ളി പ​​ള്ളി റോ​​ഡ്‌ ആം​​ബു​​ല​​ന്‍സ്, ഫ​​യ​​ര്‍ ഫോ​​ഴ്സ് തു​​ട​​ങ്ങി​​യ അ​​വ​​ശ്യ സ​​ര്‍വീ​​സ് വാ​​ഹ​​ന​​ങ്ങ​​ള്‍ക്ക് മാ​​ത്ര​​മാ​​യി നി​​യ​​ന്ത്രി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. ഈ ​​റോ​​ഡി​​ല്‍ പാ​​ര്‍ക്കിം​​ഗ് നി​​രോ​​ധി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്.

പു​​തു​​പ്പ​​ള്ളി ക​​വ​​ല​​യ്ക്കും എ​​ര​​മ​​ല്ലൂ​​ര്‍ ക​​ലു​​ങ്കി​​നും ഇ​​ട​​യി​​ല്‍ പാ​​ര്‍ക്കിം​​ഗും ഗ​​താ​​ഗ​​ത​​വും നി​​യ​​ന്ത്രി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്.

ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണം ഇ​​ന്ന് വൈ​​കു​​ന്നേ​​രം 05.00 മു​​ത​​ല്‍ രാ​​ത്രി 09.00 വ​​രെ​​യും നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 02.00 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം 05.00 വ​​രെ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

ഇ​​ന്നും നാ​​ളെ​​യും ടോ​​റ​​സ്, ടി​​പ്പ​​ര്‍, ലോ​​റി, ച​​ര​​ക്കു​​ലോ​​റി മു​​ത​​ലാ​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ക്ക് ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍:

മ​​ണ​​ര്‍കാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നു ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ പാ​​മ്പാ​​ടി, ഇ​​ല​​ക്കൊ​​ടി​​ഞ്ഞി, മാ​​ന്തു​​രു​​ത്തി വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്.

ക​​റു​​ക​​ച്ചാ​​ൽ ഭാ​​ഗ​​ത്തു​​നി​​ന്നു മ​​ണ​​ര്‍കാ​​ട് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട​​വാ​​ഹ​​ന​​ങ്ങ​​ള്‍ മാ​​ന്തു​​രു​​ത്തി, ഇ​​ല​​ക്കൊ​​ടി​​ഞ്ഞി, പാ​​മ്പാ​​ടി വ​​ഴി പോ​​കേ​​ണ്ട​​താ​​ണ്.

കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നു തെ​​ങ്ങ​​ണ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ എം​​സി റോ​​ഡ്‌ വ​​ഴി ചി​​ങ്ങ​​വ​​ന​​ത്ത് എ​​ത്തി ഇ​​ട​​ത്തേ​​യ്ക്ക് തി​​രി​​ഞ്ഞു പോ​​കേ​​ണ്ട​​താ​​ണ്.

തെ​​ങ്ങ​​ണ​​ഭാ​​ഗ​​ത്തു​​നി​​ന്നു കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ ഞാ​​ലി​​യാ​​കു​​ഴി ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് ഇ​​ട​​ത്തേ​​ക്ക് തി​​രി​​ഞ്ഞ് പ​​ന്നി​​മ​​റ്റം, പാ​​ക്കി​​ല്‍, മു​​ള​​ങ്കു​​ഴ വ​​ഴി എം​​സി റോ​​ഡി​​ലെ​​ത്തി പോ​​കേ​​ണ്ട​​താ​​ണ്.