പി.​യു. തോ​മ​സ് ‘ദൈ​വം കൂ​ടെ​യു​ണ്ട്’ എ​ന്ന് തെ​ളി​യി​ച്ച മ​നു​ഷ്യ​ൻ: മാ​ർ മു​രി​ക്ക​ൻ
Sunday, May 5, 2024 10:58 PM IST
ആ​ർ​പ്പൂക്ക​ര: ന​വ​ജീ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​യു. തോ​മ​സ് “ദൈ​വം കൂ​ടെ​യു​ണ്ട്’’ എ​ന്ന് തെ​ളി​യി​ച്ച ഒ​രു മ​നു​ഷ്യ​നാ​ണെ​ന്ന് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. പി.​യു. തോ​മ​സി​ന്‍റെ 75-ാം ജ​ന്മ​ദി​നാ​ഘോ​ഷം ന​വ​ജീ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ.

ദൈ​വ​ത്തി​ന്‍റെ സ്പ​ർ​ശം കൈ​കാ​ലു​ക​ളി​ൽ മാ​ത്ര​മ​ല്ല ഉ​ള്ളി​ലു​മു​ണ്ടെ​ന്ന് പ്ര​വൃ​ത്തി​യി​ലൂ​ടെ തോ​മ​സ് ചേ​ട്ട​ൻ തെ​ളി​യി​ച്ചെ​ന്നും ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​പ്പൂ​ച്ചി​ൻ സ​ഭ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ർ​ജ് ആ​ന്‍റ​ണി ആ​ശാ​രി​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി.​സി. ഇ​മ്മാ​നു​വ​ൽ വെ​ട്ടൂ​ർ, ഫാ. ​സ​രീ​ഷ് തൊ​ണ്ടാംകു​ഴി​യി​ൽ, പോ​ൾ മാ​ത്യു, ഷി​ബു ആ​ന്‍റ​ണി, ഏ​ബ്ര​ഹാം ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന അ​തി​ഥി​ക​ളാ​യ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ, ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സ്നേ​ഹോ​പ​കാ​രം പി.​യു. തോ​മ​സി​നു ന​ൽ​കി. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നുശേ​ഷം വി​രു​ന്ന് സ​ൽ​ക്കാ​ര​വും ഉ​ണ്ടാ​യി​രു​ന്നു.