സ്റ്റേ​ഷ​ന​റി ക​ട​യ്ക്ക് തീ​പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌ടം
Sunday, April 28, 2024 7:13 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി പു​റ​ക്ക​ട​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്റ്റേ​ഷ​ന​റി ക​ട​യ്ക്ക് തീ​പി​ടി​ച്ച് ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ മു​ട്ടാ​യി ഇ​സ്മ​യി​ല്‍ പ​റ​ഞ്ഞു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത കാ​ര​ണം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ഉ​ട​മ ക​ട​യ​ട​ച്ച് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ല്‍ പോ​യ ശേ​ഷ​മാ​ണ് തീപി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നു മു​റി​യു​ള്ള ക​ട​ക്കു​ള്ളി​ല്‍നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ടു സ​മീ​പ​ത്തു​ള്ളവ​ര്‍ ഉ​ട​മ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു മു​റി​ക​ളി​ല്‍ വാ​ട​ക​യ്ക്ക് ന​ല്കു​ന്ന മെ​ഷീ​ന്‍ടൂ​ള്‍സു​ക​ള്‍, ഹ​യ​റിം​ഗ് സ​ര്‍വീ​സി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍, മോ​ട്ടോ​റു​ക​ള്‍, മ​റ്റു സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മ​റ്റു മു​റി​ക​ളു​ടെ ഷ​ട്ട​ര്‍ ഇ​ട്ടി​രു​ന്ന​തി​നാ​ല്‍ ആ ​മു​റി​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍ന്നി​ല്ല.​ ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​ന്നും ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.