സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറിനകം വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു
Friday, May 10, 2024 7:26 AM IST
പെ​​രു​​വ: ഗൃ​​ഹ​​നാ​​ഥ​ന്‍റെ സം​​സ്‌​​കാ​​ര ച​​ട​​ങ്ങു​​ക​​ള്‍ ക​​ഴി​​ഞ്ഞ് മ​​ണി​​ക്കൂ​​റു​​ക​​ള്‍​ക്ക​​കം ചു​​ഴ​​ലി​​ക്കാ​​റ്റി​​ല്‍ വീ​​ടി​​ന്‍റെ മേ​​ല്‍​ക്കൂ​​ര പൂ​​ര്‍​ണ​​മാ​​യും ത​​ക​​ര്‍​ന്നു​വീ​​ണു. അ​​പ​​ക​​ട​​ത്തി​​ല്‍ ര​​ണ്ടു​​പേ​​ര്‍​ക്ക് പ​​രി​​ക്കേ​​റ്റു. കാ​​രി​​ക്കോ​​ട് വെ​​ള്ളാ​​രം​​കാ​​ലാ​​യി​​ല്‍ പ​​രേ​​ത​​നാ​​യ ര​​വി​​യു​​ടെ വീ​​ടാ​​ണ് ത​​ക​​ര്‍​ന്ന് വീ​​ണ​​ത്.

ര​​വി​​യു​​ടെ മ​​ക​​ള്‍ ഷീ​​ബ (42), ബ​​ന്ധു​​വാ​​യ പൂ​​ഞ്ഞാ​​ര്‍ സ്വ​​ദേ​​ശി ലീ​​ല (66) എ​​ന്നി​​വ​​ര്‍​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രെ​​യും മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

അ​​സു​​ഖബാ​​ധി​​ത​​നാ​​യ ര​​വി ബു​​ധ​​നാ​​ഴ്ച വെ​​ളു​​പ്പി​​നാ​​ണ് മ​​രി​​ച്ച​​ത്. സം​​സ്‌​​കാ​​ര ച​​ട​​ങ്ങു​​ക​​ള്‍ മൂ​​ന്നി​​ന് അ​​വ​​സാ​​നി​​ച്ചു. തു​​ട​​ര്‍​ന്ന് രാ​​ത്രി ഏ​​ഴോ​​ടെ വേ​​ന​​ല്‍ മ​​ഴ​​യ്‌​​ക്കൊ​​പ്പ​​മെ​​ത്തി​​യ കാ​​റ്റി​​ല്‍ വീ​​ടി​​ന്‍റെ മേ​​ല്‍​ക്കൂ​​ര​​യും സം​​സ്‌​​കാ​​ര ച​​ട​​ങ്ങി​​നി​​ട്ട പ​​ന്ത​​ലും കാ​​റ്റ് പ​​റ​​ത്തി​​ക്കൊ​​ണ്ട് പോ​​യി.

സ​​മീ​​പ​​ത്തു​നി​​ന്ന തെ​​ങ്ങും പ്ലാ​​വും വീ​​ടി​​ന് മു​​ക​​ളി​​ലേ​​ക്ക് ഒ​​ടി​​ഞ്ഞു​വീ​​ണു. വീ​​ടി​​ന​​ക​​ത്തു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ബ​​ന്ധു​​ക്ക​​ള്‍ ഇ​​റ​​ങ്ങി ഓ​​ടി​​യ​​തി​​നാ​​ല്‍ പ​​രി​​ക്കേ​​ല്‍​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.