യുവാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, May 8, 2024 7:21 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ബാ​​റി​​ൽ​വ​ച്ച് യു​​വാ​​വി​​നെ ക​​മ്പി​​വ​​ടി കൊ​​ണ്ട് ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ചെ​​ത്തി​​പ്പു​​ഴ വെ​​രൂ​​ര്‍ റെ​​യി​​ല്‍​വേ ക്രോ​​സ് ഭാ​​ഗ​​ത്ത് പു​​തു​​ശേ​​രി വീ​​ട്ടി​​ല്‍ പി.​​ജെ. ജ​​യേ​​ഷി (31) നെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 10ന് ​​പാ​​ലാ​​ത്ത​​റ ഭാ​​ഗ​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബാ​​റി​​ല്‍ എ​​ത്തി​​യ പെ​​രു​​ന്ന സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ചീ​​ത്ത​വി​​ളി​​ക്കു​​ക​​യും കൈ​യി​ല്‍ ക​​രു​​തി​​യി​​രു​​ന്ന ക​​മ്പി​​വ​​ടി കൊ​​ണ്ട് ത​​ല​​യ്ക്കും കാ​​ലി​​നും അ​​ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

ഒ​​രാ​​ഴ്ച മു​​ന്‍​പ് ഇ​​തേ സ്ഥ​​ല​​ത്തു​​വ​​ച്ച് ഇ​​രു​​വ​​രും ത​​മ്മി​​ല്‍ വാ​​ക്കു​​ത​​ര്‍​ക്കം ന​​ട​​ന്നി​​രു​​ന്നു. ​ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യെ​​ന്നോ​​ണ​​മാ​​ണ് യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം ഇ​​യാ​​ള്‍ സ്ഥ​​ല​​ത്തു​​നി​​ന്ന് ക​​ട​​ന്നു ക​​ള​​യു​​ക​​യും ചെ​​യ്തു. പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്ന് ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി സ്റ്റേ​​ഷ​​ന്‍ എ​​സ്‌​​ഐ എം. ​ജ​​യ​​കൃ​​ഷ്ണ​​ന്‍, ​എ​​എ​​സ്‌​​ഐ പി.​​എ​​സ്. ര​​തീ​​ഷ്, സി​​പി​​ഒ മാ​​രാ​​യ ഡെ​​ന്നി ചെ​​റി​​യാ​​ന്‍, ബി. ​​അ​​നി​​ല്‍​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.