കോ​ട്ട​യ​ത്ത് മാ​മ്പ​ഴ​മേ​ള തു​ട​ങ്ങി
Friday, May 10, 2024 11:39 PM IST
കോ​​ട്ട​​യം: രു​​ചി​​യി​​ലും വ​​ലി​​പ്പ​​ത്തി​​ലും നി​​റ​​ത്തി​​ലും മാ​​മ്പ​​ഴ വൈ​​വി​​ധ്യം. മ​​ല്ലി​​ക, അ​​ല്‍​ഫോ​​ന്‍​സോ, കി​​ളി​​ച്ചു​​ണ്ട​​ന്‍, ക​​പ്പ​​മാ​​ങ്ങ, ര​​ത്‌​​ന​​ഗി​​രി, പേ​​ര​​യ്ക്കാ​​മാ​​ങ്ങ, നീ​​ലം, പ്രി​​യോ​​ര്‍, ന​​ക്ഷ​​ത്ര​​ക്ക​​ല്ല്, മൂ​​വാ​​ണ്ട​​ന്‍ തു​​ട​​ങ്ങി വി​​വി​​ധ ഇ​​നം മാ​​മ്പ​​ഴ​​ങ്ങ​​ളു​​ടെ പ്ര​​ര്‍​ശ​​ന​​വും വി​​ല്‍​പ്പ​​ന​​യും ഇ​​ന്ന​​ലെ ആ​രം​ഭി​ച്ചു.

മാം​​ഗോ ഗ്രോ​​വേ​​ഴ്‌​​സ് ക​​ണ്‍​സോ​​ര്‍​ഷ്യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ നാ​​ഗ​​മ്പ​​ടം ഇ​​ന്‍​ഡോ​​ര്‍ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് രു​​ചി​​ഭേ​​ദ​​ങ്ങ​​ളു​​ടെ മാ​​മ്പ​​ഴ​​മേ​​ള.

പൊ​​തു​​മാ​​ര്‍​ക്ക​​റ്റി​​നെ​​ക്കാ​​ള്‍ വി​​ല അ​​ല്‍​പം കൂ​​ടു​​ത​​ലെ​​ങ്കി​​ലും മേ​​ള​​യി​​ലെ മാ​​മ്പ​​ഴം വി​​ഷ​​രഹിതമാ​​ണെ​​ന്ന് സം​​ഘാ​​ട​​ക​​ര്‍ പ​​റ​​ഞ്ഞു. ഇ​​ക്കൊ​​ല്ല​​ത്തെ ക​​ന​​ത്ത വേ​​ന​​ല്‍​ച്ചൂ​​ടി​​ല്‍ മാ​​ങ്ങ​​യു​​ടെ ല​​ഭ്യ​​ത​​യി​​ലും കു​​റ​​വു​​ണ്ട്.

വി​​വി​​ധ​​യി​​നം മാ​​വു​​ക​​ളെ​​യും പ്ലാ​​വു​​ക​​ളു​​ടെ​​യും വി​​ല്‍​പ്പ​​ന​​മേ​​ള​​യും ഇ​​തി​​നൊ​​പ്പ​​മു​​ണ്ട്.

കാ​​ലാ​​പ്പാ​​ടി, കോ​​ട്ടൂ​​ര്‍​ക്കോ​​ണം, ബംഗ​​ര​​പ്പ​​ള്ളി, സി​​ന്ധൂ​​രം, ഇ​​മാം പ​​സ​​ന്ദ് തു​​ട​​ങ്ങി​​യ മാ​​വി​​ന്‍ തൈ​​ക​​ള്‍​ക്ക് വി​​ല 200 രൂ​​പ മു​​ത​​ല്‍ 300 രൂ​​പ​​വ​​രെ​​യാ​​ണ്. എ​​ല്ലാ സീ​​സ​​ണി​​ലും ഫ​​ലം ത​​രു​​ന്ന താ​​യ്‌​​ലാ​​ന്‍​ഡ് ഇ​​ന​​വു​​മു​​ണ്ട്. ഭ​​ക്ഷ്യ​​മേ​​ള​​യും ഓ​​മ​​ന​​മൃ​​ഗ​​ങ്ങ​​ളു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​വും മേ​​ള​​യി​​ലു​​ണ്ട്.