വേനല്‍മഴ: ജില്ലയിൽ കനത്ത നാശം
Friday, May 10, 2024 7:26 AM IST
കാ​റ്റി​ല്‍ വീ​ട് ത​ക​ര്‍​ന്നു

ആ​​പ്പാ​​ഞ്ചി​​റ: വേ​​ന​​ല്‍മ​​ഴ​​യോ​​ടൊ​​പ്പ​​യു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ കാ​​റ്റി​​ല്‍ വീ​​ട് ത​​ക​​ര്‍​ന്നു. കീ​​ഴൂ​​ര്‍ ആ​​ന​​ക്കു​​ഴി​​നി​​ര​​പ്പ് നി​​ര​​പ്പേ​​ല്‍ എ​​ന്‍.​​എം. ഹ​​രി​​ദാ​​സി​​ന്‍റെ വീ​​ടി​​ന്‍റെ മേ​​ല്‍​ക്കൂ​​ര​​യാ​​ണ് ബു​​ധ​​നാ​​ഴ്ച രാ​​ത്രി 7.30ഓ​​ടെ ശ​​ക്ത​​മാ​​യ കാ​​റ്റി​​ല്‍ ത​​ക​​ര്‍​ന്നു വീ​​ണ​​ത്.

അ​​പ​​ക​​ടം ന​​ട​​ക്കു​​മ്പോ​​ള്‍ ഹ​​രി​​ദാ​​സി​​ന്‍റെ ഭാ​​ര്യ ശോ​​ഭ​​യും മ​​ക​​ള്‍ ഒ​​മ്പ​​ത് വ​​യ​​സു​​കാ​​രി അ​​ല്‍​ക്ക​​യു​​മാ​​ണ് വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​വ​​ര്‍ ശ​​ബ്ദം കേ​​ട്ട് പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി ഓ​​ടി​​യ​​തി​​നാ​​ല്‍ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി. വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും ന​​ശി​​ച്ചു.

മരം കടപുഴകി വീണ് കുടിവെള്ള പദ്ധതിക്കായി സൂക്ഷിച്ച പൈപ്പ് പൊട്ടി നശിച്ചു

വൈ​ക്കം: ​കൂ​​റ്റ​​ൻ വാ​​ക​​മ​​രം ക​​ട​​പു​​ഴ​​കി​വീ​​ണ് കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ ശൃം​​ഖ​​ല വി​​പു​​ലീ​​ക​​രി​​ക്കാ​​നാ​​യി സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് സൂ​​ക്ഷി​​ച്ച പൈ​​പ്പു​​ക​​ൾ ഞെ​​രി​​ഞ്ഞു ത​​ക​​ർ​​ന്നു.

ന​​ഗ​​ര​​സ​​ഭ​​യു​​ടെ 26 വാ​​ർ​​ഡു​​ക​​ളി​​ലെ 1,500 കു​​ടും​​ബ​​ങ്ങ​​ളി​​ൽ കു​​ടി​​വെ​​ള്ള​​മെ​​ത്തി​​ക്കാ​​നാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ അ​​മൃ​​തം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി​​ അ​​യ്യ​​ർകു​​ള​​ങ്ങ​​ര​​യി​​ലെ വാ​​ട്ട​​ർ അ​​ഥോ​റി​​റ്റിയു​​ടെ വ​​ള​​പ്പി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പൈ​​പ്പു​​ക​​ളാ​​ണ് പൊ​​ട്ടി ന​​ശി​​ച്ച​​ത്.

അ​​ര ഇ​​ഞ്ചു​​മു​​ത​​ൽ 140 ഇ​​ഞ്ചു​​വ​​രെ​​യു​​ള്ള 3,000 മീ​​റ്റ​​റോ​​ളം പൈ​​പ്പാ​​ണ് ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം 6.30 ഓ​​ടെ ഉ​​ണ്ടാ​​യ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വ​​ൻ വാ​​ക​​മ​​രം ക​​ട​​പു​​ഴ​​കി വീ​​ണ് ന​​ശി​​ച്ച​​ത്. കേ​​ജു​​കൂ​​ടി​​യ പൈ​​പ്പാ​​യ​​തി​​നാ​​ൽ ക്രാ​​ക്ക് വീ​​ണി​​ട്ടു​​ണ്ടെ​​ന്നും പ്ര​​ഷ​​ർ കൂ​​ടു​​മ്പോ​​ൾ പൈ​​പ്പ് പൊ​​ട്ടി​​പ്പോ​​കു​​മെ​​ന്നും വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.

പൊ​​ട്ടി​​യ പൈ​​പ്പി​​ന്‍റെ ​ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ൾ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കു മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​യേ​​ക്കും. പൈ​​പ്പു​​ക​​ൾ ന​​ശി​​ച്ച​​തു​​മൂ​​ലം​ അ​​ഞ്ചു​​ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി​​ട്ടു​​ള്ള​​താ​​യി അ​​മൃ​​തം​ പ​​ദ്ധ​​തി​​യു​​ടെ ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്ത കെ.​​എം.​ മോ​​ഹ​​ൻ​​ദാ​​സ്, കെ.​​യു. ​ടോ​​മി​​ച്ച​​ൻ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.